വിഗ്ഗ് വെച്ച ഫഹദ് ഫാസില്‍; കാണൂ

By Aswini

ഫഹദ് ഫാസില്‍ നായകനാകുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വീണ്ടുമൊരു ഫഹദ് ഫാസില്‍ ചിത്രം, നടന്റെ കൈയ്യൊപ്പോടെ വരുന്നു എന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ഫഹദ് ഫാസില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും അയാള്‍ ഞാനല്ല എന്ന ചിത്രം.

നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്. കഷണ്ടി അലങ്കരമായി കൊണ്ടു നടക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഒരു ഗെറ്റപ്പില്‍ വിഗ്ഗ് വെയ്ക്കുന്നുണ്ട്. മറ്റ് രണ്ട് ഗെറ്റപ്പിനും റിയല്‍ ലുക്കുമായി സാമ്യമില്ലാതെയല്ല.

ayaal-njanalla-trailer

ഫഹദിന്റെ സംഭാഷണമാണ് ട്രെയിലറിലെ മറ്റൊരു ആകര്‍ഷണം. മൃദുല മുരളി നായികയായെത്തുന്ന ചിത്രത്തില്‍ മനു രമേശന്‍ ഒരുക്കിയ മനോഹര ഗാനങ്ങളുമുണ്ട്. ഗുജറാത്തിന്റെ സൗന്ദര്യം ശ്യാംദത്ത് ക്യാമറിയില്‍ അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു.

രഞ്ജി പണിക്കര്‍, ടിനി ടോം, എസ്പി ശ്രീകുണാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സണ്‍് ആഡ്‌സ് ആന്റ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടിഎ സുന്ദര്‍ മേനോന്‍ നിര്‍മിയ്ക്കുന്ന ചിത്രം ജൂലൈ 31 ന് തിയേറ്ററുകളിലെത്തും. ഇപ്പോള്‍ ട്രെയിലര്‍ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X