മകള്‍ നിര്‍ത്താതെ കരഞ്ഞപ്പോള്‍ ചങ്കുപൊട്ടി യഷും ഭാര്യയും! താരപുത്രിയുടെ പുതിയ വിശേഷം ഇതായിരുന്നു!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ യഷിന് ആരാധകരേറെയാണ്. സിനിമയിലെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് വാചാലനായും അദ്ദേഹം എത്താറുണ്ട്. ഇത്തരത്തില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. കെജിഎഫാണ് താരത്തിന്റെ സിനിമാജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ഇതോടെയാണ് ഈ താരത്തെ തെന്നിന്ത്യ മുഴുവനും ഏറ്റെടുത്തത്. കേരളത്തിലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരേറെയുണ്ട്. അഭിനേത്രിയായ രാധിക പണ്ഡിറ്റിനെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. 2016 ലായിരുന്നു ഇവരുടെ വിവാഹം.
2018ലാണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്. കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് യഷ് എത്തിയിരുന്നു. അക്ഷയത്രിതീയ ദിനത്തിലായിരുന്നു താരദമ്പതികള്‍ മകളുടെ ചിത്രം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ തരംഗമായി മാറിയത്. ഇപ്പോഴിതാ മകളുടെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രാധിക പണ്ഡിറ്റ്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമിലെ ചിത്രവും പോസ്റ്റും വൈറലായി മാറിയിരുന്നു. അയ്‌റയുടെ കാതുകുത്തിയതിനിടയിലെ കാര്യങ്ങളെക്കുറിച്ചാണ് രാധിക വിവരിച്ചിട്ടുള്ളത്.

മാതാപിതാക്കളെന്ന നിലയില്‍ തങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നായിരുന്നു കഴിഞ്ഞുപോയത്. അവള്‍ കരയുന്നത് കണ്ട് തങ്ങളും തകര്‍ന്നുപോയെന്നും ജീവിതത്തിലാദ്യമായി റോക്ക് സ്റ്റാര്‍ യഷിന്റെ കണ്ണുനിറയുന്നതിന് താന്‍ സാക്ഷിയായെന്നും രാധിക പറയുന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധം എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലായി. അച്ഛനും മകളും ഇപ്പോള്‍ സുഖകരമായിരിക്കുകയാണെന്നും രാധിക കുറിച്ചിട്ടുണ്ട്. അയ്‌റയുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയായാണ് പുതിയ അതിഥി എത്തുന്നതിനെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞത്.


Click it and Unblock the Notifications











