twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനും ട്രൈബല്‍ വിഭാഗത്തില്‍ പെട്ടതാണെന്ന് വിചാരിച്ചു ; ചിത്രീകരണം തീരും മുമ്പ്‌ നുണക്കഥയുണ്ടാക്കി

    |

    അയ്യപ്പനും കോശിയിലെ റിട്ടേയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനെ ഒരൊറ്റ ഡയലോഗിലൂടെ വിറപ്പിച്ച കണ്ണമ്മയെ സിനിമ കണ്ടിറങ്ങിയവരാരും മറന്നു പോവാനിടയില്ല. എറണാകുളം സ്വദേശിയായ ഗൗരി നന്ദയായിരുന്നു ചിത്രത്തില്‍ കണ്ണമ്മയായി എത്തിയത്. സുരേഷ് ഗോപി നായകനായി എത്തിയ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള ഗൗരിയുടെ കടന്നുവരവ്. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായി എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മലയാള സിനിമയിലുണ്ടെങ്കിലും അയ്യപ്പനും കോശിയിലെ കണ്ണമ്മയിലൂടെയാണ് പ്രേക്ഷകര്‍ ഗൗരിയെക്കുറിച്ച് അന്വേക്ഷിക്കാന്‍ തുടങ്ങിയത്. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഗൗരിയുടെ പ്രകടനം അത്രയ്ക്കും ഗംഭീരമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തെ അനുഭവങ്ങളെക്കുറിച്ച്‌ മനസ്സു തുറക്കുകാണ് താരം. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാടിനുള്ളിലെ ഷൂട്ടിങ്ങിനെക്കുറിച്ചും മറ്റും താരം മനസ്സു തുറന്നത്.

    gauri nanda

    '' ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലും ഷൂട്ടിംഗ് സ്ഥലവും തമ്മില്‍ 45 മിനിറ്റ് യാത്ര വേണം. കാടിനുള്ളില്‍ കൂടിയാണ് യാത്ര. എന്നും ഷൂട്ട് കഴിഞ്ഞ് ഏറ്റവും അവസാനം ഇറങ്ങുന്നത് ഞാനാണ്. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമെത്തി കഴിഞ്ഞാല്‍ ആകെ പരിഭ്രാന്തിയാണ്. പക്ഷേ എന്റെ വണ്ടിയൊഴികെ ബാക്കി എല്ലാവരുടെയും വാഹനങ്ങള്‍ക്ക് മുമ്പിലും ആന വന്നിട്ടുണ്ട്. ഒടുവില്‍ ചിത്രീകരണം തീരും മുന്‍പേ ചുമ്മാ ഒരു നുണക്കഥ ഉണ്ടാക്കി. ഞങ്ങള്‍ പോവുമ്പോള്‍ ഒരു കൊമ്പന്‍ ചിന്നും വിളിച്ചുകൊണ്ട് പിറകെ വന്നുവെന്ന്. ചിത്രീകരണത്തിനിടയില്‍ ട്രൈബ്രല്‍ കമ്മ്യൂണിറ്റിയിലുള്ളവരുമായി കുറേ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നതുകൊണ്ട് ഞാനും അവര്‍ ഇരിക്കുന്ന പോലെ വെറും നിലത്ത് കുത്തിയിരിക്കുമായിരുന്നു. അപ്പോള്‍ ചേച്ചിമാരൊക്കെ കുട്ടികളുമൊക്കെയായി അടുത്ത് വന്നിരുന്ന് സംസാരിക്കുമായിരുന്നു എന്നും ഗൗരി പറയുന്നു.

     ആത്മാഭിമാനം കളഞ്ഞ് തുടരാൻ കഴിഞ്ഞില്ല, കമലുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഗൗതമി ആത്മാഭിമാനം കളഞ്ഞ് തുടരാൻ കഴിഞ്ഞില്ല, കമലുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഗൗതമി

    കാടിന്റെ മക്കള്‍ എന്ന് പറഞ്ഞാല്‍ കാപട്യമില്ലാത്ത സ്‌നേഹത്തിന്റെ ഉറവിടമാണ്. ഒരിക്കല്‍ ചിത്രീകരണത്തിനിടയ്ക്ക് കാലിന് പരിക്ക് പറ്റി. നേരെ കൊണ്ട് പോയത് അട്ടപ്പാടിയിലെ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലേക്കായിരുന്നു. അവിടെ ട്രൈബല്‍ വിഭാഗത്തിലുള്ളവര്‍ക്ക് കൊടുക്കുംപോലെ ട്രീറ്റ്‌മെന്റാണ് നല്‍കിയത്. ഡോക്ടര്‍മാര്‍ കരുതിയത് ഞാനും അവരുടെ കൂട്ടത്തിലുള്ളതാണെന്നായിരുന്നു'' എന്നും ഗൗരി നന്ദ അഭിമുഖത്തില്‍ പറയുന്നു.

    അച്ഛന് ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം, അപ്പോൾ അമ്മക്ക് അസുഖമായി, റിമി ടോമി പറയുന്നുഅച്ഛന് ഡോക്ടർ ആക്കണമെന്നായിരുന്നു ആഗ്രഹം, അപ്പോൾ അമ്മക്ക് അസുഖമായി, റിമി ടോമി പറയുന്നു

     റൗഡി ബേബിക്ക് പിറന്നാൾ ആശംസകൾ, സായ് പല്ലവിയ്ക്ക് സമ്മാനവുമായി റാണ റൗഡി ബേബിക്ക് പിറന്നാൾ ആശംസകൾ, സായ് പല്ലവിയ്ക്ക് സമ്മാനവുമായി റാണ

    English summary
    gauri nanda talks about shooting in the forest for ayyappanum koshiyum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X