സച്ചിയെ കുറിച്ച് വികാരഭരിതയായി കണ്ണമ്മ, അയ്യപ്പനും കോശിയും വാര്‍ഷികത്തില്‍ ഗൗരി നന്ദയുടെ കുറിപ്പ്

By Midhun Raj

പൃഥ്വിരാജും ബിജു മേനോനും മല്‍സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കോശിയായി പൃഥ്വിരാജും അയ്യപ്പന്‍ നായരായി ബിജു മേനോനും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും അയ്യപ്പനും കോശിയും നേട്ടമുണ്ടാക്കിയിരുന്നു. പൃഥ്വിരാജിനും ബിജു മേനോനും പുറമെ അനില്‍ നെടുമങ്ങാട്, കോട്ടയം രമേശ്, ഗൗരി നന്ദ ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

അതേസമയം അയ്യപ്പനും കോശിയിലെ കണ്ണമ്മ എന്ന കഥാപാത്രം ഗൗരി നന്ദയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നടിയെ കൂടുതല്‍ പേരും തിരിച്ചറിഞ്ഞത് അയ്യപ്പനും കോശിയിലൂടെയാണ്. സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സച്ചിയെ കുറിച്ചുളള ഗൗരി നന്ദയുടെ ഫേസ്ബുക്ക് പോസ്റ്റ് വെെറലായിരുന്നു.

ഗൗരി നന്ദയുടെ വാക്കുകളിലേക്ക്

ഗൗരി നന്ദയുടെ വാക്കുകളിലേക്ക്

എന്റെ ജീവിതത്തിൽ ഞാൻ സ്‌നേഹിക്കുന്ന, വിശ്വസിക്കുന്ന, സ്വപ്നം കാണുന്ന എന്റെ സിനിമാ ജീവിതത്തിൽ എന്നെ അഭിമാനത്തോടെ തല ഉയർത്തി നടക്കാൻ എനിക്ക് അവസരം ഉണ്ടാക്കിതന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ സിനിമ. സിനിമയിൽ എനിക്കും ഒരു സ്‌ഥാനം ഉണ്ട് എന്ന് എന്നെ തന്നെ സന്തോഷിപ്പിക്കുന്ന തരത്തിൽ എന്നിലെ കലാകാരിയെ, അഭിനയത്രിയെ ഈ സമൂഹത്തിന് മുൻപിൽ അഭിമാനത്തോടും, അംഗീകാരത്തോടും നിർത്തിയ എന്റെ കഥാപാത്രം "കണ്ണമ്മ". സച്ചിയേട്ടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ ഞാൻ എന്താകുമായിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല.

കാരണം ഇങ്ങനെ ഒരു അവസരത്തിനായി

കാരണം ഇങ്ങനെ ഒരു അവസരത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയിരുന്നു. എന്നിലെ കലാകാരിയെ മനസിലാക്കി അവൾക്ക് വേണ്ടത് എന്താണ് എന്ന് അറിഞ്ഞു തന്നെ നിങ്ങൾ പ്രവർത്തിച്ചു. ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങൾ എന്നോട് കാണിച്ചു. ആ കലാകാരിക്ക്‌ വേണ്ടത് എല്ലാം നൽകി സമൂഹത്തിൽ അറിയപ്പെടുന്ന, എല്ലാവരും ഇഷ്ട്ടപെടുന്ന നടിയാക്കി. ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കിൽ അത് നിങ്ങൾമൂലം ആണ് സച്ചിയേട്ടാ ..

പക്ഷെ എല്ലാം പ്രസക്തിയും

പക്ഷെ എല്ലാ പ്രസക്തിയും നൽകി നിങ്ങൾ അപ്രത്യക്ഷമായി യാത്ര പറഞ്ഞപ്പോൾ വീണ്ടും എല്ലാം തുടങ്ങണം എന്ന് തോന്നുന്നു. ജീവിതം ഉളള സമയം വരെ സിനിമ നിലനിൽകുന്നതുവരെ ഞാൻ സ്‌നേഹിക്കുന്ന എന്റെ സിനിമ എന്നിൽ നിലനിൽകുന്നതുവരെ സച്ചിയേട്ടാ നിങ്ങൾക്ക് ഞാൻ എന്റെ "ഗുരു" സ്‌ഥാനം മനസ്സറിഞ്ഞു നൽകും. എന്നിൽ നിറഞ്ഞാടിയ കണ്ണമ്മ വെറും കഥാപാത്രം ആയി കാണാതെ അതിനെ ഞാൻ എന്നിൽ ഒരുവളായി തന്നെ നിലനിർത്തും.

ഈ കഥാപാത്രം കൊണ്ടും

ഈ കഥാപാത്രം കൊണ്ടും, ഈ സിനിമകൊണ്ടും ലോകത്തിന്റെ ഏത് കോണിലും അതുപൊലെ സിനിമാജീവിതത്തിന്റെ ഏത് വലിയ സ്‌ഥാനത്തും എത്താൻ ഞാൻ ശ്രമിക്കും. എനിക്ക് നേടണം ഞാൻ ആഗ്രഹിക്കുന്ന സ്‌ഥാന മാനങ്ങൾ അതിന് വേണ്ടി തുടങ്ങുന്നു എന്റെ പ്രയത്നങ്ങൾ വീണ്ടും.. പക്ഷെ ഈ തവണ കൂടെ ഉണ്ടാകണം എന്റെ ഉയർച്ച ആഗ്രഹിച്ച, നൻമ ആഗ്രഹിച്ച സച്ചിയേട്ടന്റെ ആ മനസ്സറിഞ്ഞുള്ള അനുഗ്രഹം...

ഈ സിനിമയുടെ ഒപ്പം ഉണ്ടായിരുന്നവർ

ഈ സിനിമയുടെ ഒപ്പം ഉണ്ടായിരുന്നവർ, ഇതും ആയി സഹകരിച്ച ഞാൻ അറിയുന്നതും അറിയാത്തതുമായ ഓരോരുത്തരോടും എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു. ഞങ്ങളുടെ ഈ സിനിമ നിങ്ങളുടെ നെഞ്ചോട് ചേർത്ത് എന്നും പ്രിയപെട്ടതാക്കി മാറ്റിയ പ്രിയപ്പെട്ട പ്രേക്ഷകരോടും സ്നേഹവും നന്ദിയും. സിനിമ ഉളള കാലം വരെ സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരിലും സച്ചിയേട്ടനും ഉണ്ടാക്കും.. എന്നിലും. ഗൗരി നന്ദ കുറിച്ചു.

പോസ്റ്റ് കാണാം

More from Filmibeat

Read more about: sachy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X