' ഹൃദയാഘാതം', അയ്യപ്പനും കോശിയും സംവിധായകൻ സച്ചി ആശുപത്രിയിൽ

തിരക്കഥകൃത്തും സംവിധായകനുമായ സച്ചി ഗുരുതരാവസ്ഥയിൽ. തൃശൂർ ജൂബിലി ഹോസ്പിറ്റലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

sachi

തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ആശുപത്രി അധികൃതർ ഔദ്യോഗികമായി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. 48 മുതൽ 72 മണിക്കൂർ വരെ കഴിഞ്ഞിട്ടേ ആരോഗ്യനിലയെപ്പറ്റി വ്യക്തത വരൂ എന്നാണ് വിവരം . നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്റർ സഹായം ഏർപ്പെടുത്തിയ നിലയിലാണ്.

2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്യുന്നത്. സേതു- സച്ചി തൂലികയിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്, തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ട്കെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ.

2012ൽ പുറത്ത് വന്ന മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവ് ആകുകയായിരുന്നു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ സിനിമകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, ലാൽ അഭിനയിച്ച ചേട്ടയീസ്, മേക്കപ്പ് മാൻ, രാമലീല, ഷെർലക്,ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, അനാർക്കലി എന്നീ ചിത്രങ്ങളും രചിച്ചു.

പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെ സംവിധായകന്റെ കുപ്പം അണിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയകാവ്യമായിരുന്നു അനാർക്കലി. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.

Read more about: sachi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X