twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സച്ചിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല, വെന്റിലേറ്ററില്‍ തന്നെ, പ്രാർഥനയോടെ മലയാള സിനിമ

    |

    പ്രിയസംവിധായകനും തിരക്കഥകൃത്തുമായ സച്ചിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതർ. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 48 മുതൽ 72 മണിക്കൂർ വരെ കഴിഞ്ഞിട്ടേ ആരോഗ്യനിലയെപ്പറ്റി കൂടുതൽ വ്യക്തത വരുകയുള്ളൂ എന്ന് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇടുപ്പ് മാറ്റി വയ്ക്കൽ സർജറിയ്ക്ക് ശേഷം ആശുപത്രിയിൽ വിശ്രമിക്കവെയായിരുന്നു സച്ചിയക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. തൃശൂർ ജൂബിലി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു.

    sachy

     പൃഥ്വിരാജുമായുളള പഴയ പ്രണയ കഥയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ച് സംവൃത സുനിൽ... പൃഥ്വിരാജുമായുളള പഴയ പ്രണയ കഥയെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ച് സംവൃത സുനിൽ...

    Recommended Video

    സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയില്‍ | FilmiBeat Malayalam

    എന്നാൽ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടില്ല. നിലവിൽ വെന്റിലേറ്ററിന്റെ സഹായം ഒരുക്കിയിട്ടുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലാണ്. അതേസമയം തലച്ചോറിന്റെ പ്രവർത്തനമാണ് വീണ്ടെടുക്കേണ്ടതെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മനോരമ ന്യൂസ് പറയുന്നു.കഴിഞ്ഞ ശേഷം ഡോക്ടര്‍മാരുടെ സംഘം ആരോഗ്യനില വിലയിരുത്തി. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായം തുടരുകയാണ്. വിദഗ്ധ ചികിത്സയെ കുറിച്ച് ബന്ധുക്കൾ ആരായുന്നുണ്ട്.

    ഇന്റർനാഷണൽ ലുക്കിൽ മോളി, സ്റ്റൈലൻ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള രസകരമായ കഥ പങ്കുവെച്ച് താരംഇന്റർനാഷണൽ ലുക്കിൽ മോളി, സ്റ്റൈലൻ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള രസകരമായ കഥ പങ്കുവെച്ച് താരം

    2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെയാണ് സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്യുന്നത്. സേതു- സച്ചി തൂലികയിൽ പിറന്ന ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. റോബിൻഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ട്കെട്ടിൽ പിറന്ന മറ്റ് ചിത്രങ്ങൾ. 2012ൽ പുറത്ത് വന്ന മോഹൻലാൽ ചിത്രമായ റൺ ബേബി റണ്ണിലൂടെ സ്വതന്ത്ര രചയിതാവ് ആകുകയായിരുന്നു. ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻലാൽ സിനിമകളിൽ ഒന്നായിരുന്നു ഇത്. പിന്നീട് ബിജു മേനോൻ, സുരേഷ് കൃഷ്ണ, മിയ, ലാൽ അഭിനയിച്ച ചേട്ടായീസ്, മേക്കപ്പ് മാൻ, രാമലീല, ഷെർലക്,ഡ്രൈവിംഗ് ലൈസൻസ്,അയ്യപ്പനും കോശിയും, അനാർക്കലി എന്നീ ചിത്രങ്ങളും രചിച്ചു.

    പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെ സംവിധായകന്റെ കുപ്പായം അണിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ ഒരു മനോഹര പ്രണയകാവ്യമായിരുന്നു അനാർക്കലി. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സച്ചി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അയ്യപ്പനും കോശിയും. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചി തന്നെയാണ് നിർവ്വഹിച്ചത്. ഈ സിനിമ ഒരു ബോക്സ്ഓഫീസ് ഹിറ്റായിരുന്നു.

    Read more about: sachi സച്ചി
    English summary
    Script Writter And Director Sachy still In Ventilator
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X