ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ? മറുപടിയുമായി അയ്യപ്പനും കോശിയും നായിക
അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിലൂടെ ഈ വര്‍ഷമാദ്യം തിളങ്ങിയ താരമാണ് ഗൗരി നന്ദ. ചിത്രത്തിലെ കണ്ണമ്മ എന്ന നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഗൗരി സിനിമയിലേക്ക് തിരിച്ചെത്തിയത്. അയ്യപ്പനും കോശിയിലെ പ്രകടനത്തിന് തിയ്യേറ്ററില്‍ കൈയ്യടി നേടിയ താരം കൂടിയാണ് ഗൗരി നന്ദ.
ഫേസ്ബുക്ക് ലൈവില്‍ ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ വിശേഷം പങ്കുവെച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ ലൈവില്‍ എത്തിയപ്പോഴാണ് നടി സംസാരിച്ചത്. ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം.

ഇതിന് വളരെ രസകരമായ രീതിയിലാണ് നടി മറുപടി നല്‍കിയത്. ഇല്ലല്ലോ ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാന്‍ അവസരമുണ്ടാക്കിയില്ല എന്നാണ് ചിരിച്ചുകൊണ്ട് ഗൗരി മറുപടി നല്‍കിയത്. സിനിമാ ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നും ഗൗരി നന്ദ പറഞ്ഞു. എല്ലാവരും കണ്ണമ്മ എന്ന് വിളിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

കണ്ണമ്മയെ പോലെ കരുത്തുറ്റ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും ലൈവില്‍ നടി പറഞ്ഞു. കൂടാതെ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ ലോക്ക് ഡൗണ്‍ ദിനങ്ങളെക്കുറിച്ചും ഫേസ്ബുക്ക് ലൈവില്‍ നടി സംസാരിച്ചു.
രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് ഗൗരി നന്ദ എത്തിയത്. സിനിമയില്‍ പൃഥ്വിരാജുമൊത്തുളള രംഗത്തിന് മികച്ച പ്രേക്ഷക പ്രശംസയായിരുന്നു നടിക്ക് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

അയ്യപ്പന്‍ നായര്‍ എന്ന പോലീസുദ്യോഗസ്ഥനായി ബിജു മേനോനും കോശി കുര്യനായി പൃഥ്വിരാജുമാണ് എത്തിയത്. ഇവരുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായത്. ഈ വര്‍ഷം വലിയ വിജയമായ സിനിമകളിലൊന്നാണ് അയ്യപ്പനും കോശിയും. സിനിമയുടെ വിജയം ഗൗരിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

അയ്യപ്പനും കോശിയില്‍ പൃഥ്വിരാജ് ഒരു സൂപ്പര്‍താരമാണ് എന്നത് മറന്നുകൊണ്ടാണ് ആ രംഗത്തില്‍ അഭിനയിച്ചതെന്ന് ഗൗരി മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ആ സീനെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. ഇടയ്ക്ക് വന്ന് ഗൗരി ആ ഡയലോഗ് ഇങ്ങനെ പറഞ്ഞൂടെ എന്നൊക്കെ പറയുമായിരുന്നു. രാജുവേട്ടന്റെ കൂടി സപ്പോര്‍ട്ട് ഉണ്ടായത് കൊണ്ടാണ് ആ രംഗം അങ്ങനെ ചെയ്യാന്‍ പറ്റിയത്.
ലുഡോയില്‍ അനുഷ്‌കയെ തോല്‍പ്പിച്ച് വിരാട് കോലി! നടിയുടെ ന്യായീകരണം ഇങ്ങനെ


Click it and Unblock the Notifications