പൃഥ്വിരാജിനെ ശത്രുവാക്കി ബിജു മേനോന്‍! അയ്യപ്പനും കോശിയും ടീസര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍
അനാര്‍ലിക്ക് ശേഷം സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്ക് പേജിലൂെട ടീസര്‍ റിലീസ് ചെയ്തത്. പൃഥിരാജ് ബിജു മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായിട്ടെത്തുന്നത്. പുറത്ത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ടീസര്‍ ശ്രദ്ധേയമായിരിക്കുകയാണ്.
അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരായി ബിജു മേനോനും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. ഇരുവരും തമ്മിലുള്ള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. കോശി തന്റെ ശത്രുവാണെന്ന് അയ്യപ്പന്‍ പറയുന്നതും ടീസറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സച്ചിയാണ് തിരക്കഥ ഒരുക്കി അയ്യപ്പനും കോശിയും സംവിധാനം ചെയ്തിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രഞ്ജിത്ത് ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി അഭിനയിക്കുന്നുമുണ്ട്. സാബു മോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ജോക്‌സ് ബിജേയ് സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം സുധീപ് ഇളമണ്‍ ആണ്. എഡിറ്റിങ് രഞ്ജന്‍ എബ്രഹാം. കലാസംവിധാനം മോഹന്‍ദാസ്. ഫെബ്രുവരിയോടെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications