ലോക് ഡൗണ്‍ കാലത്ത് യുടൂബ് ചാനലുമായി നഞ്ചമ്മ! അട്ടപ്പാടിയുടെ പാട്ടുകളെല്ലാം കേള്‍ക്കാം
അയ്യപ്പനും കോശിയും ഗാനത്തിലൂടെ മലയാളി മനസുകളില്‍ ഇടംനേടിയ ഗായികയാണ് നഞ്ചമ്മ. ഹിറ്റ് ചിത്രത്തിലെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനമായിരുന്നു നഞ്ചമ്മയുടെതായി തരംഗമായിരുന്നത്. നിഷ്‌കളങ്കത നിറഞ്ഞ സംസാരം കൊണ്ടും ആലാപന ശൈലികൊണ്ടുമാണ് അവര്‍ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ ചിത്രത്തിന് വേണ്ടി പാടിയിരുന്നത്. ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിക്കാന്‍ നഞ്ചമ്മയ്ക്ക് സാധിച്ചിരുന്നു.

തരംഗമായ ഗാനത്തിന്റെ വരികള്‍ നഞ്ചമ്മയുടെത് തന്നെയാണ്. സിനിമാ താരമായ ആദിവാസി കലാകാരന്‍ പഴനിസാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചമ്മ. അയ്യപ്പനും കോശിയും അണിയറ പ്രവര്‍ത്തകര്‍ക്ക് നഞ്ചമ്മയെ പരിചയപ്പെടുത്തുന്നത് പഴനി സാമിയാണ്. തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെല്ലാം പഴനി സാമിയുടെ നല്ല മനസിന് അര്‍ഹതപ്പെട്ടതാണെന്ന് മുന്‍പ് നഞ്ചമ്മ പറഞ്ഞിരുന്നു.
ഇത് തന്റെ സ്വന്തം പാട്ടാണെന്നും ചെറുപ്പം തൊട്ടേ താന്‍ പാടാറുണ്ടായിരുന്നുവെന്നും നഞ്ചമ്മ പറഞ്ഞു. അവരൊക്കെ പാടുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കാറുണ്ട്. ആരുടെയും പാട്ട് എഴുതിയെടുത്തതോ എനിക്ക് പാട്ട് വേണമെന്ന് ആരോടും ചോദിച്ചോ എടുത്തതല്ല ഈ പാട്ടുകളെന്നും സ്വന്തം പാട്ടാണ് ഇതെന്നും നഞ്ചമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്ത് സ്വന്തം യൂടുബ് ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ് അട്ടപ്പാടിയിലെ ഈ കലാകാരി. കഴിഞ്ഞ ദിവസമാണ് നഞ്ചമ്മയുടെ യൂടൂബ് ചാനല്‍ ഔദ്യോഗികമായി ആരംഭിച്ചത്.
അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികളും ജീവിതാനുഭവങ്ങളും പാചക രീതികളും തനതു വൈദ്യവുമൊക്കെ യൂടൂബ് ചാനലിലൂടെ നഞ്ചമ്മ പങ്കുവെക്കും. നഞ്ചമ്മയ്ക്ക് പുറമെ നടി അനു സിത്താരയും ലോക് ഡൗണ്‍ കാലത്ത് യൂടൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അയ്യപ്പനും കോശിയിലെ നഞ്ചമ്മയുടെ ഗാനത്തിന് സംഗീതമൊരുക്കിയത് ജേക്ക്‌സ് ബിജോയ് ആയിരുന്നു. അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ നഞ്ചമ്മയുടെ ടൈറ്റില്‍ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവാക്കള്‍ക്കിടയിലും ഊ ഗാനം തരംഗമായി മാറിയിരുന്നു. നഞ്ചമ്മയുടെ പാട്ടിനൊപ്പം നിരവധി ടിക്ക് ടോക്ക് വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്


Click it and Unblock the Notifications