ആരുമറിയാതെയാണ് ആസിഫ് അലിയുടെ പ്രകടനം! ആസിഫ് പുതിയ വിജയം നേടിയത് ആരെങ്കിലും അറിഞ്ഞോ?

കഴിഞ്ഞ വര്‍ഷമിറങ്ങിയ കാറ്റ് എന്ന ചിത്രത്തിലൂടെ ആസിഫ് അലിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടുമെന്ന് നിരവധി പേര്‍ കരുതിയിരുന്നു. അത്രയും മികവുറ്റ പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കാറ്റ് മാത്രമല്ല നല്ല പ്രകടനം കാഴ്ച വെച്ച വേറെയും സിനിമകള്‍ കഴിഞ്ഞ വര്‍ഷം ആസിഫ് അലി സമ്മാനിച്ചിരുന്നു.

ഒരിടക്കാലത്ത് തുടര്‍ച്ചയായി ആസിഫ് അലിയുടെ സിനിമകളെല്ലാം പരാജയത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ അപര്‍ണ ബാലമുരളിയ്‌ക്കൊപ്പമെത്തിയ സണ്‍ഡേ ഹോളിഡേ മുതലുള്ള സിനിമകള്‍ മികവുറ്റതായിരുന്നു. സണ്‍ഡേ ഹോളിഡേ നൂറ് ദിവസം തികച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു സിനിമ കൂടി ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 100 കൊണ്ട് നല്ലൊരു കളക്ഷന്‍ നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

ബിടെക്

ബിടെക്

സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്നിങ്ങനെയുള്ള സിനിമകളിലൂടെ വിജയം സമ്മാനിച്ച ആസിഫ് അലി, അപര്‍ണ ബാലമുരളി കൂട്ടുെകട്ടിലെത്തിയ ചിത്രമാണ് ബിടെക്. മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം മേയ് 5 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. കോളേജ് പശ്ചാതലത്തിലൊരുക്കിയ ചിത്രത്തില്‍ ദീപക് പറമ്പേല്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, അലന്‍സിയര്‍, വികെ പ്രകാശ്, അജു വര്‍ഗീസ്, നീന കുറുപ്പ്, അനൂപ് മേനോന്‍, എന്നിങ്ങനെ നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. ബംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി വന്നത്.

100 ദിനം പിന്നിട്ടു..

100 ദിനം പിന്നിട്ടു..

ബിടെക് റിലീസിനെത്തിയിട്ട് 100 ദിനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആസിഫ് അലിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ബോക്സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നത്. മേയ് ആദ്യ ആഴ്ചയില്‍ ബിടെകിനൊപ്പം വേറെയും സിനിമകളുടെ റിലീസ് ഉണ്ടായിരുന്നു. തിയറ്ററുകളില്‍ നിന്നും പോസീറ്റിവ് റിവ്യൂ കിട്ടിയ ചിത്രം കളക്ഷനിലും ഞെട്ടിച്ചിരുന്നു.

 കൊച്ചി മള്‍ട്ടിപ്ലെക്സില്‍

കൊച്ചി മള്‍ട്ടിപ്ലെക്സില്‍

കേരള ബോക്സോഫീസിലെ കണക്കുകളാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. എന്നാല്‍ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും നല്ല വരുമാനം തന്നെ സിനിമ നേടിയിരുന്നു. ആദ്യ ദിനം 4.95 ലക്ഷമായിരുന്നു സിനിമ നേടിയത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളില്‍ 23 ദിവസം കൊണ്ട് അമ്പത് ലക്ഷം കളക്ഷന്‍ കിട്ടിയിരുന്നു. പ്രതിദിനം പത്ത് പ്രദര്‍ശനങ്ങളില്‍ നിന്നുമാ.യിരുന്നു വലിയ ഉയരങ്ങളിലേക്ക് സിനിമ എത്തിയത്.

ടോട്ടല്‍ കളക്ഷന്‍

ടോട്ടല്‍ കളക്ഷന്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 ഓളം ദിവസങ്ങളില്‍ ബിടെക് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മള്‍ട്ടിപ്ലെക്‌സില്‍ ഇത്രയും ദിവസം പ്രദര്‍ശനം കിട്ടുന്നത് തന്നെ വലിയ കാര്യമായിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളില്‍ വളരെ കുറച്ചെണ്ണത്തിന് മാത്രമേ ഇത്തരമൊരു പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചിരുന്നുള്ളു. ഫോറം കേരളയുടെ റിപ്പോര്‍ട്ടില്‍ 76 ദിവസം കൊണ്ട് 67.49 ലക്ഷം ബിടെക് നേടിയെന്നാണ് പറയുന്നത്.

 ആസിഫ് അലിയുടെ വിജയം

ആസിഫ് അലിയുടെ വിജയം

ബിടെക് കേരളത്തില്‍ നല്ല വ്യാപരം തന്നെയായിരുന്നു നടത്തിയിരുന്നത്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. ചിത്രം ഹിറ്റായതിന്റെ മറ്റൊരു കാരണം അതാണ്. നല്ല തിരക്കഥ തിരഞ്ഞെടുത്ത് നല്ല സിനിമകളുടെ ഭാഗമാവാന്‍ ആസിഫ് അലി ശ്രമിക്കുന്നുണ്ടെന്നുള്ളത് വ്യക്തമആണ്. അങ്ങനെ നോക്കുമ്പോള്‍ സിനിമയുടെ വിജയം ആസിഫ് അലിയുടേത് കൂടിയാണ്. മന്ദാരം, ഇബിലിസ് എന്നീ സിനിമകളാണ് ഇനി വരാനിരിക്കുന്ന ആസിഫ് അലിയുടെ ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X