മോഹന്‍ലാലാണ് ദിലീപിന്റെ പേര് നിര്‍ദേശിച്ചത്! കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം അത് പറഞ്ഞെന്ന് സംവിധായകന്‍!
ദിലീപിന്റെ പുതിയ സിനിമയായ കോടതി സമക്ഷം ബാലന്‍ വക്കീല്‍ റിലീസിന് തയ്യാറെട്ടുകയാണ്. ഫെബ്രുവരി 21നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദിലീപും ബി ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടിയാണിത്. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുകയാണ്. വിയോകോം 18 മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാത്തിരിപ്പ് അവസാനിച്ച് തിയേറ്ററുകളിലേക്കെത്തുന്ന സിനിമയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.
മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മികച്ച കെമിസ്ട്രിയുമായാണ് ഇരുവരും എത്തുന്നത്. റ്റു കണ്‍ട്രീസിന് ശേഷം മംമ്ത മോഹന്‍ദാസും ദിലീപും ഒരുമിക്കുകയാണ് കോടതി സമക്ഷത്തിലൂടെ. പ്രിയ ആനന്ദനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായിട്ടായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ്. വിക്കന്‍ വക്കീലായുള്ള ദിലീപിന്റെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകലോകം. സിനിമയുടെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം.

ദിലീപ് അവതരിപ്പിക്കട്ടെ
ഈ കഥാപാത്രം അവതരിപ്പിക്കാനായി ഏറ്റവും അനുയോജ്യന്‍ ദിലീപാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബി ഉണ്ണിക്കൃഷ്ണനാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാനായകന്‍മാരാക്കി ഒരുക്കിയ വില്ലന് ശേഷം ദിലീപിനൊപ്പമാണ് ബി ഉണ്ണിക്കൃഷ്ണന്‍ എത്തുന്നത്.

മോഹന്‍ലാല്‍ പറഞ്ഞത്
വില്ലന് ശേഷമുള്ള സിനിമയെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോള്‍ മോഹന്‍ലാലിനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇത് ദിലീപിനെ വെച്ച് ചെയ്യാനും ദിലീപായിരിക്കും കൂടുതല്‍ അനുയോജ്യനെന്നുമായിരുന്നു പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബാലന്‍ വക്കീലായി താരമെത്തുമ്പോള്‍
ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിച്ചാണ് ദിലീപ് മുന്നേറുന്നത്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് അദ്ദേഹം. ജനപ്രിയ നായകനെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു താരത്തെ തേടിയെത്തിയത്. ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. വക്കീല്‍ വേഷത്തില്‍ നേരത്തെ തന്നെ തിളങ്ങിയിട്ടുണ്ട്. ഇത്തവണ വിക്കന്‍ വക്കീലായാണ് താരമെത്തുന്നത്.

കോമഡി ഉത്സവത്തിലേക്ക്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ കോമഡി ഉത്സവത്തില്‍ അതിഥിയായും ദിലീപ് എത്തുന്നുണ്ട്. മിഥുന്‍ രമേഷ്, ടിനി ടോം, പ്രജോദ് കടക്കല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ദിലീപിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഈ എപ്പിസോഡിനായി കാത്തിരിക്കുകയാണ് തങ്ങളെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്. കോമഡി ഉത്സവത്തിലേക്കുള്ള ദിലീപിന്റെ എന്‍ട്രി നേരത്തെ തന്നെ ആഗ്രഹിച്ചതായിരുന്നുവെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

വിവാദങ്ങളും കുറവല്ല
വിവാദങ്ങളും വിടാതെ പിന്തുടരുന്നുണ്ട് ഈ താരത്തിനെ. നേരത്തെ ഈ സിനിമയുടെ ടീസര്‍ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. നിവിന്‍ പോളി, ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു വിമര്‍ശനം. താരവുമായി ബന്ധപ്പെട്ട വിവാദത്തിലൊന്നും പ്രതികരിക്കാതെ ടീസര്‍ പങ്കുവെച്ചതിനെത്തുടര്‍ന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ എന്ന് നിന്‍രെ മൊയ്തീന്‍ സിനിമയുടെ താരനിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അരങ്ങുതകര്‍ക്കുന്നത്. താന്‍ മനസ്സില്‍പ്പോലും ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്.


Click it and Unblock the Notifications











