»   » പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടന്‍ പൃഥ്വി: ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു

പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടന്‍ പൃഥ്വി: ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

കേരളം മുഴുവന്‍ ഇപ്പോള്‍ കാഞ്ചനമാല - മൊയ്തീന്‍ പ്രണയം ആഘോഷിക്കുകയാണ്. ചിത്രം കണ്ടവര്‍ക്കാര്‍ക്കും ഒരു ബ്ലാക്ക് മാര്‍ക്ക് പോലും വിമര്‍ശിക്കാന്‍ കിട്ടിയിട്ടില്ല. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ കണ്ട് സെലിബ്രിട്ടികളും പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Also Read: എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ


സംവിധായന്‍ ബി ഉണ്ണികൃഷ്ണനും എന്നു നിന്റെ മൊയ്തീന്‍ കണ്ടു. ഗംഭീരം എന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെ ചിത്രം കണ്ടതിന്റെ അനുഭവം സംവിധായകന്‍ പങ്കുവച്ചു.


-b-unnikrishnan-about-ennu-ninte-moideen

പുതു തലമുറയിലെ ഏറ്റവും കഴിവുറ്റ നടനാണ് പൃഥ്വിരാജ് എന്ന് ബി ഉണ്ണി കൃഷ്ണന്‍ പറയുന്നു. ഈ സിനിമയും ' സെല്ലുലോയിഡ്' എന്ന് സിനിമയും ചേര്‍ത്ത് വെയ്ക്കുക; ഈ നടന്റെ റേഞ്ച് വ്യക്തമാകും എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.


ജോമോന്‍ വേറെ ലെവലാണ്. ഗോകുല്‍ദാസിനും എം ജയചന്ദ്രനും, രമേശ് നാരായണനും, റഫീക്കിനും ഗോപി സുന്ദറിനും, കുമാര്‍ എടപ്പാളിനും അഭിനന്ദനങ്ങള്‍. പാര്‍വതിയുടെ കാഞ്ചനമാല തികച്ചും തീഷ്ണമായ ഒരനുഭവമായിരുന്നു. അസാധാരണമായ അഭിനയശേഷിയുണ്ട്, പാര്‍വതിക്ക്. Tovino was a revelation. പക്ഷേ, എല്ലാ അര്‍ത്ഥത്തിലും, ഈ സിനിമ എഴുത്തുകാരനും, സംവിധായകനുമായ വിമലിന്റേതാണ്. ബി ഉണ്ണി കൃഷ്ണന്റെ പോസ്റ്റ് മുഴുവനായി വായ്ക്കൂ...


എന്നു നിന്റെ മൊയ്തീൻ കണ്ടു. ഗംഭീരം. ഇത്രക്ക്‌ സാങ്കേതികതികവുള്ള ഒരു സിനിമ അടുത്തകാലത്ത്‌ മലയാളത്തിൽ ഉണ്ടായിട്ടില്ല. അറുപ...


Posted by Unnikrishnan Bhaskaran Pillai on Saturday, September 19, 2015
English summary
B Unnikrishnan about Ennu Ninte Moideen

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam