»   » പുലിമുരുകന്‍ നൂറ് കോടിക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ മലയാള സിനിമയാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍

പുലിമുരുകന്‍ നൂറ് കോടിക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ മലയാള സിനിമയാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍

By: അക്ഷയ്‌
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ മാത്രമല്ല സംവിധായകരും പുലിമുരുകനെ ഏറ്റെടുക്കുന്നു. പുലി മുരുകന്‍ പവര്‍പാക്ക്ഡ് ചിത്രമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. നൂറ് കോടി ക്ലബിലേക്ക് കടക്കുന്ന ആദ്യ മലയാള ചിത്രം പുലിമുരുകനാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പുലിമുരുകനിലെ അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ അദ്ദേഹം പ്രസംസകള്‍കൊണ്ട് മൂടുന്നുണ്ട്. അന്‍പത്തി ആറാമത്തെ വയസ്സില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷന്‍ചിത്രം സംഭാവന ചെയ്ത മറ്റൊരു നടനില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

പവര്‍പ്പാക്ക്ഡ് ആക്ഷന്‍ ചിത്രം

ഇങ്ങനെയൊരു പവര്‍പ്പാക്ക്ഡ് ആക്ഷന്‍ ചിത്രമൊരുക്കാന്‍ വൈശാഖും, എന്റെ പ്രിയ സുഹൃത്ത് ഉദയകൃഷ്ണനും നടത്തിയ കഠിനാധ്വാനത്തിനും, അവരുടെ ആത്മവിശ്വാസത്തിനും അനിതരസാധാരണമായ ക്ഷമാശക്തിയ്ക്കും ബിഗ് സല്യൂട്ട് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നു.

വിദഗ്ധമായി പ്രയോജനപ്പെടുത്തുക

കെ ജി ജോര്‍ജ്ജ് സാര്‍ പണ്ടൊരിക്കല്‍ ഞങ്ങളോട് പറഞ്ഞു, 'സിനിമയ്ക്ക് ആവശ്യമുള്ള മറ്റ് സാങ്കേതിക പ്രവര്‍ത്തകരേയും നടീനടന്മാരേയും വിദഗ്ധമായി പ്രയോജനപ്പെടുത്തുന്ന സൂത്രശാലിയായിരിക്കണം സംവിധായകന്‍. ആവരുടെ സംഭാവനകളെ സ്വതന്ത്രമായി സംയോജിപ്പിക്കുന്ന ഒരു രാസത്വരകമാവണം, സംവിധായകന്‍.' വൈശാഖ് അക്ഷരാര്‍ത്ഥത്തില്‍ ചെയ്തതിതാണെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഛായാഗ്രഹണം

ഷാജിയുടെ ഛായാഗ്രഹണമികവിനേയും, ജോസഫ് നെല്ലിക്കലിന്റെ കലാസംവിധനത്തേയും കിടിലന്‍ എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.

ആക്ഷന്‍ കൊറിയോഗ്രാഫി

അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫി ഇതാണെന്ന് ഞാന്‍ ധൈര്യപൂര്‍വം പറയും. നായകന്റെ ടീഹീ യമേേഹല ഇത്ര ഗംഭീരമായി എക്‌സിക്യൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സമീപകാല ചിത്രമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിര്‍മ്മാതാവ്

പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകില്‍ ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
B Unnikrishnan about Pulimurugan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam