»   » രാജേഷിന്റെ അസാധാരണമായ ഒരു ഡിമാന്റായിരുന്നു അത്

രാജേഷിന്റെ അസാധാരണമായ ഒരു ഡിമാന്റായിരുന്നു അത്

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ സ്ഥിരം റൂട്ടിലോടുന്ന സംവിധായകരുടെയെല്ലാം വണ്ടികളുടെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ച ഒരു ജീവന്‍ രക്ഷാ വണ്ടിയായിരുന്നു ട്രാഫിക്. ചിത്രം കണ്ടിറങ്ങുമ്പോള്‍ സമയം നോക്കിയപ്പോള്‍ ഒന്നര. സാരമില്ലെന്ന് വിചാരിച്ച് രാജേഷിനെ വിളിച്ചു. കുറേ നേരം അവരുടെ സിനിമയെ കുറിച്ച് സംസാരിച്ചു. എല്ലാത്തിനും താങ്ക് യൂ ചേട്ടാ എന്ന് മാത്രമായിരുന്നു അവരുടെ മറുപടി. തിരക്കഥാകൃത്ത് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

പിന്നീട് ഒരു ദിവസം അപ്രതീക്ഷിതമായി രാജേഷിന്റെ ഒരു വിളി വന്നു. അന്ന് വിളിച്ചപ്പോള്‍ സംസാരിക്കാന്‍ പറ്റിയില്ല. അങ്ങനെ വെറുതെയുള്ള വിളികള്‍ സ്ഥിരമായി. ഒരു ദിവസം വിളിച്ചിട്ട് പെട്ടന്ന് ഒരു ചോദ്യം.. ചേട്ട എനിക്കൊരു തിരക്കഥ എഴുതി തരാമോ? ഒരു ലവ് സ്‌റ്റോറി ആയിരിക്കണം. ശരിക്കും ഞാന്‍ ഞെട്ടി പോയി. ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം പറയുന്നത്.

രാജേഷിന്റെ അസാധാരണമായ ഒരു ഡിമാന്റായിരുന്നു അത്

ഒരു തിരക്കഥ എഴുതി തരാമോ എന്ന് ചോദിച്ചു. അതും ഒരു ലവ് സ്‌റ്റോറിയായിരിക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യുന്ന ഒരാളാണ് തന്നോട് ഇങ്ങനെ ചോദിക്കുന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.

രാജേഷിന്റെ അസാധാരണമായ ഒരു ഡിമാന്റായിരുന്നു അത്

അങ്ങനെ ഒരു ചോദ്യത്തിന് ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. നമുക്ക് നോക്കാം എന്ന് മാത്രം പറഞ്ഞു.

രാജേഷിന്റെ അസാധാരണമായ ഒരു ഡിമാന്റായിരുന്നു അത്

അതിനെല്ലാം ശേഷം ഒരിക്കല്‍ മുബൈയില്‍ വച്ച് രാജേഷ് അന്ന് പറഞ്ഞ തിരക്കഥയ്ക്ക് വേണ്ടി ഒരു ത്രഡ് എന്നിലേക്കു വന്നു. വേട്ടയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സമയത്തായിരുന്നു അത്. ഞാന്‍ രാജേഷിനോട് വന്ന് കാര്യം പറഞ്ഞു. രാജേഷ് വല്ലാതെ എക്‌സൈറ്റഡായി.

രാജേഷിന്റെ അസാധാരണമായ ഒരു ഡിമാന്റായിരുന്നു അത്

ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
B Unnikrishnan about Rajesh pillai.
Please Wait while comments are loading...

Malayalam Photos

Go to : More Photos