twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സച്ചിയെക്കുറിച്ച് ബി ഉണ്ണിക്കൃഷ്ണന്‍! കരിയറില്‍ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹം പോയത്

    |

    സിനിമാലോകത്തേയും ആരാധകരേയും സങ്കടത്തിലാക്കി സച്ചിയും യാത്രയായി. ഇടുപ്പെല്ല് മാറ്റിവെക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം വന്ന ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിയോഗം. മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. സച്ചിക്ക് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളും സംവിധായകരുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നതിനിടയിലാണ് സച്ചി വിട വാങ്ങിയത്. തിരക്കഥാകൃത്തായി തുടങ്ങിയ അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളും മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്.

    തീയറ്ററുകളെ പ്രേക്ഷകർ ആർത്തിരമ്പുന്ന പൂരപ്പറമ്പുകളാക്കാൻ നിസ്സാരമായി കഴിയുന്ന മാന്ത്രികനായിരുന്നു, സച്ചി. ഒരു പക്ഷേ, അയാളോളം, ജനപ്രിയ സിനിമയുടെ രസക്കൂട്ട്‌ അറിയുന്ന , അതിനെ അതിവിദഗ്ധമായി പാക്ക്‌ ചെയ്യുന്ന മറ്റൊരു എഴുത്തുകാരൻ ഇന്നില്ല എന്ന് തന്നെ പറയാം. അയാളുടെ പേരിന്‌ പത്തരമാറ്റുള്ള മിനിമം ഗ്യാരന്റി ഉണ്ടായിരുന്നു. As a screenwriter/ Director, he is the undisputed numero uno in the Malayalam Film Industry today.

    Recommended Video

    ചികിത്സാ പിഴവില്ല ; വിശദീകരണവുമായി ഡോക്ടര്‍ | Filmibeat Malayalam

    നായകനാരെന്നും പ്രതിനായകനാരെന്നും തിരിച്ചറിയാൻ കഴിയാത്ത, എന്നാൽ, ഉടനീളം ഈ രണ്ടു കഥാപാത്രങ്ങൾക്കും ഇടയിൽ ത്രസിപ്പിക്കുന്ന ഒരു സംഘർഷം നിലനിറുത്തുന്ന, ആരുടെ പക്ഷം ചേരണമെന്നറിയാതെ കുഴങ്ങുമ്പോഴും, പ്രേക്ഷകർ ആഖ്യാനത്തിൽ സ്വയം മറന്ന് മുഴുകിപ്പോവുന്ന, കഥാന്ത്യത്തിൽ പൂർണ്ണ തൃപ്തിയോടെ തീയറ്ററുകളിൽ നിന്ന് കൈയടിച്ച്‌ ഇറങ്ങിപ്പോവുന്ന അസാധാരണമായ ഒരു തിരക്കഥയായിരുന്നു, അയ്യപ്പനും കോശിയും. One of its kind എന്ന് നിസ്സംശയം പറയാവുന്ന ഒരൊന്നൊന്നര തിരക്കഥ.അത്തരത്തിലൊന്നെഴുതാൻ ഇന്ന് മലയാള സിനിമയിൽ സച്ചിയെ ഉള്ളൂ. തന്റെ കരിയറിന്റെ ഉച്ചത്തിൽ നിൽക്കുമ്പോഴാണ്‌ അയാൾ അരങ്ങു വിട്ടൊഴിയുന്നത്‌.

    Sachy

    ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. തീഷ്ണവും ഗാഡവുമായ സൗഹൃദങ്ങളിലായിരുന്നു അയാൾ എന്നും ആനന്ദിച്ചിരുന്നത്‌. സച്ചിയുടെ സുഹൃത്തുക്കൾക്ക്‌ താങ്ങാവുന്നതിനപ്പുറമാണ്‌ ഈ വിയോഗം. സച്ചിയുടെ ഈ കടന്ന് പോക്ക്‌ മലയാള സിനിമയ്ക്ക്‌ ഈ കൊറോണാ കാലത്ത്‌ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്‌. പ്രിയ സുഹൃത്തേ, വിടയെന്നായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍റെ കുറിപ്പ്.

    English summary
    B Unnikrishnan about Sachy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X