»   » വില്ലന്‍, മോഹന്‍ലാലിനും കരിയര്‍ ബെസ്റ്റ്... വില്ലനില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍ ഇതൊക്കെയാണ്!

വില്ലന്‍, മോഹന്‍ലാലിനും കരിയര്‍ ബെസ്റ്റ്... വില്ലനില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങള്‍ ഇതൊക്കെയാണ്!

Posted By:
Subscribe to Filmibeat Malayalam
ലാലേട്ടൻ കലക്കി: വില്ലൻ കണ്ട സംവിധായകൻ പറഞ്ഞത് | filmibeat Malayalam

മലയാള സിനിമ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. റിലീസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വില്ലന്‍ പുതിയ റെക്കോര്‍ഡുകളും സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിന്റെ മോഷന്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിക്കുകയാണ്.

പാതിയില്‍ അവസാനിക്കുന്നില്ല ഐവി ശശിയുടെ ആ സ്വപ്‌നം... ബേര്‍ണിങ് വെല്‍സ് യാഥാര്‍ത്ഥ്യമാകുന്നു!

മേര്‍സല്‍ കുതിക്കുന്നു കേരളത്തില്‍ പുതിയ റെക്കോര്‍ഡിനായി... വിവാദങ്ങള്‍ തളര്‍ത്താത്ത ആറ് ദിവസം!!!

റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ട സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വില്ലന്റെ സവിശേഷതകളും ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കുന്നു. ആരാധകര്‍ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍.

കൃത്യമായ പ്രമേയം

വില്ലനില്‍ കൃത്യമായ ഒരു പ്രേക്ഷകരുമായി പങ്കുവയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഒരു ത്രില്ലറിന്റെ പിരിമുറുക്കത്തോടെ ഒട്ടും ബോറടിപ്പിക്കാതെ അത് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

അവകാശവാദങ്ങളില്ല

ചിത്രം ഏത് തരത്തിലുള്ളതാണെന്ന തരത്തില്‍ നിരവധി ചോദ്യങ്ങളെ ബി ഉണ്ണികൃഷ്ണന്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തേക്കുറിച്ച് അവകാശവാദങ്ങള്‍ ഉന്നയിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

നാലാമത്തെ സിനിമ

മോഹന്‍ലാലിനൊപ്പമുള്ള നാലാത്തെ സിനിമയാണ് വില്ലന്‍. നാല് സിനിമകളിലും അദ്ദേഹത്തെ വ്യത്യസ്തമായ അവതരിപ്പിക്കാന്‍ തന്റെ പരിമിതികളില്‍ നിന്നുകൊണ്ട് താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

വില്ലന്‍ മികച്ച ചിത്രം

ഈ നാല് സിനിമകളില്‍ വച്ച് മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയം വില്ലനിലേത് ആയിരിക്കും. മാത്യു മാഞ്ഞൂരാനെ അത്ര ക്ലാസായാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. ഈ ഒരു കാര്യം താന്‍ ധൈര്യമായി അവകാശപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

തുറന്ന മനസോടെ കാണുക

യാതൊരു മുന്‍വിധികളുമില്ലാതെ തുറന്ന മനസോടെ വില്ലന്‍ കാണുക. ഈ സിനിമ പ്രേക്ഷരെ ത്രസിപ്പിക്കും. തങ്ങള്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും ബി ഉണ്ണികൃഷ്ണന്‍ ലൈവില്‍ വ്യക്തമാക്കി.

പിന്തുണ വേണം

ഒരു വര്‍ഷത്തിലേറെയായി വില്ലന് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. ഒരു വര്‍ഷത്തെ കഠിനാധ്വാനം സ്‌ക്രീനില്‍ കാണാന്‍ സാധിച്ചു. പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഒപ്പുണ്ടാകണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.

അഡ്വാന്‍സ് ബുക്കിംഗ് റെക്കോര്‍ഡ്

ഒക്ടോബര്‍ 27നാണ് ചിത്രം 1200 തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നു. റെക്കോര്‍ഡ് ബുക്കിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 140ല്‍ അധികം ഫാന്‍സ് ഷോകളാണ് ചിത്രത്തിന് ആദ്യ ദിനമുള്ളത്.

English summary
Mohanlal is at his best in villain, says B Unnikrishnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam