»   » വലിയ താരങ്ങളാണ് പക്ഷെ പരിമിതികളുണ്ട്... മോഹന്‍ലാല്‍ വെള്ളം പോലെ, മമ്മൂട്ടിയോ?

വലിയ താരങ്ങളാണ് പക്ഷെ പരിമിതികളുണ്ട്... മോഹന്‍ലാല്‍ വെള്ളം പോലെ, മമ്മൂട്ടിയോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. താരങ്ങള്‍ എന്ന നിലയിലും നടന്മാര്‍ എന്ന നിലയിലും ഇരുവര്‍ക്കും പകരം വയ്ക്കാന്‍ മലയാളത്തില്‍ മറ്റൊരു താരമില്ല. ഇക്കാര്യം പല താരങ്ങളും സംവിധായകരും പല തവണ പറഞ്ഞ് കഴിഞ്ഞതാണ്.

ബോക്‌സ് ഓഫീസില്‍ കിലുങ്ങിയില്ല, കിലുങ്ങിയിത് ജിമിക്കിയും കമ്മലും മാത്രം, 'ഏട്ടന്‍' തിയറ്റര്‍ വിട്ടു

കൂട്ടത്തില്‍ ഗോളടിച്ച് ദുല്‍ഖറിന്റെ റെക്കോര്‍ഡ്! 50 കോടി ഇല്ലെങ്കിലും 20ൽ ട്രിപ്പിളടിച്ച് കുഞ്ഞിക്ക

മികച്ച തിരക്കഥകള്‍ കൊണ്ടും കൈയൊതുക്കമുള്ള സംവിധാന ശൈലി കൊണ്ടും മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വിലയിരുത്തുകയാണ്. മനോരമ ഓണ്‍ലൈന്റെ ഐ മി മൈസെലല്‍ഫ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരമിതികളുണ്ട്

മോഹന്‍ലാലിനെ നായികനാക്കി മാടമ്പി, ഗ്രാന്‍ഡ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍ എന്നീ സിനിമകളും മമ്മൂട്ടിക്കൊപ്പം പ്രമാണി എന്ന സിനിമയും ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ രണ്ട് പേരും വലിയ നടന്മാരാണെങ്കിലും പരമിതികളുണ്ട്. ഇരുവരുടേയും എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷിക്കുന്ന സിനിമകള്‍

എല്ലാവരും ആഘോഷിക്കുന്ന ഒരുപടി സിനിമകളുണ്ട് മമ്മൂട്ടിക്ക്. അമരം, വടക്കന്‍ വീരഗാഥ, തനിയാവര്‍ത്തനം തുടങ്ങി പ്രാഞ്ചിയേട്ടന്‍ വരെ നീളുന്ന വലിയ നിര. ഇതില്‍ രാജമാണിക്യം പോലുള്ള സിനിമകള്‍ മമ്മൂട്ടി എന്ന നടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

അസാമാന്യ മിടുക്കുന്നത്

പ്രായത്തെ പോലും തോല്‍പിക്കുന്ന ആകാര ഭംഗി നിലനിര്‍ത്തുന്ന നടനാണ് മമ്മൂട്ടി. സ്റ്റൈലിഷ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ മമ്മൂട്ടിക്ക് മറ്റാരേക്കാളും അസാമാന്യമായ പാടവമുണ്ട്. മമ്മൂട്ടിയുടെ ഇത്തരം കഥാപാത്രങ്ങള്‍ കേരളത്തിലെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

നൈസര്‍ഗീകമായ അഭിനയ ശേഷി

മോഹന്‍ലാലിനോളം നൈസര്‍ഗീകമായ അഭിനയ ശേഷിയുള്ള മറ്റൊരു അഭിനേതാവ് ഇന്ത്യന്‍ സിനിമയിലെന്നല്ല ലോക സിനിമയില്‍ തന്നെ ഉണ്ടാകില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പയുന്നത്. മോഹന്‍ലാലിനേ സംബന്ധിച്ച് എല്ലാം നൈസര്‍ഗീകമാണെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാല്‍ ജലം പോലെ

കഥാപാത്രത്തിനായി കൃത്യമായ മുന്നൊരുക്കങ്ങളൊന്നും മോഹന്‍ലാല്‍ ചെയ്യാറില്ല. പക്ഷെ, ഏത് പാത്രത്തിലേക്ക് പകര്‍ന്നാലും ആ പാത്രത്തിന്റെ ആകൃത്തി സ്വീകരിക്കുന്ന ജലം പോലെയാണ് മോഹന്‍ലാല്‍. ഏത് കഥാപാത്രത്തിലേക്കും അദ്ദേഹത്തെ സന്നിവേശിപ്പിക്കാന്‍ സംവിധായകന് സാധിക്കും.

വില്ലന്‍ തിയറ്ററുകളില്‍

ഏകദേശം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധായകന്റെ കുപ്പായമിടുന്ന ചിത്രമാണ് വില്ലന്‍. 2014ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഫ്രോഡ് ആയിരുന്നു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി വില്ലന്‍ പ്രദര്‍ശനം തുടരുകയാണ്.

ആദ്യം മോഹന്‍ലാലിനോട്

വില്ലന്റെ കഥ രണ്ട് വര്‍ഷം മുമ്പ് രൂപപ്പെടുമ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ ആദ്യ സംസാരിച്ചത് മോഹന്‍ലാലിനോടായിരുന്നു. അന്ന് അതില്‍ വര്‍ക്ക് ചെയ്യു എന്ന് മാത്രമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷവും മോഹന്‍ലാലിനെ ബോധ്യപ്പെടുത്താനായിരുന്നു പ്രയാസമെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

English summary
B Unnikrishnan comparing Mohanlal and Mammootty in an interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam