»   » മോഹന്‍ലാലിന്‍റെ വില്ലനെക്കുറിച്ച് നടക്കുന്ന തള്ളലുകള്‍, കേട്ടാല്‍ ഞെട്ടിപ്പോകം, ഇത് അനീതിയല്ലേ ??

മോഹന്‍ലാലിന്‍റെ വില്ലനെക്കുറിച്ച് നടക്കുന്ന തള്ളലുകള്‍, കേട്ടാല്‍ ഞെട്ടിപ്പോകം, ഇത് അനീതിയല്ലേ ??

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സിനിമയെക്കുറിച്ച് തള്ളുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് തള്ളലിനെതിരെ സംവിധായകന്‍ പ്രതിരിച്ചിട്ടുള്ളത്. ഒട്ടേറെ പ്രത്യേകതകളോടെ ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ വില്ലന്റെ രണ്ടാം ഘട്ട ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വില്ലന്റെ ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രത്തിന് ഒട്ടേറെ പുതുമകളുണ്ട്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ ചിത്രത്തെക്കുറിച്ചുള്ള അനാരോഗ്യകരമായ ചര്‍ച്ചകളെക്കുറിച്ചാണ് ബി ഉണ്ണികൃഷ്ണന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വില്ലനെക്കുറിച്ച് നടക്കുന്ന അസാധാരണ ചര്‍ച്ചകള്‍

വില്ലന്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കള്ളപ്പേരുകളില്‍ ഡിസക്ഷന്‍ ഫോറങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രമുഖ സിനിമാ വാരികയില്‍ അടിച്ചു വന്ന ചിത്രങ്ങള്‍ കണ്ട് ചിലരൊക്കെ ചിത്രത്തെക്കുറിച്ച് നന്നായി തള്ളുന്ന കാര്യം താന്‍ അറിഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ഫേസ് ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

സര്‍ഗാതമ്കതയെ അവഹേളിക്കുന്നു

യാതൊരു വിവരവുമില്ലാതെ, അടിസ്ഥാനരഹിതമായ മുൻവിധികളോടെ ഒരു ചിത്രത്തെ സമീപിക്കുമ്പോൾ, ഒരു സംവിധായകന്റെമാത്രമല്ല, കുറെ അധികമാളുകളുടെ അധ്വാനത്തേയും സർഗ്ഗാത്മകതയേയുമാണ്‌ ഇവർ അവഹേളിക്‌കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ കുറിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ വില്ലന്‍

ഇന്ത്യന്‍ സിനിമയുടെ ഇന്നുവരെയുള്ള ചരിത്രം തന്നെ മാറ്റിക്കുറിക്കുന്ന തരത്തിലുള്ള മേക്കിങ്ങാണ് വില്ലന്റെ മറ്റൊരു പ്രധാന പ്രത്യേകത. ആദ്യമായി 8കെ ടെക്‌നോളജി ഉപയോഗിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡ് വില്ലന് സ്വന്തം. വെപ്പണ്‍ ഹീലിയം 8കെ എന്ന പ്രത്യേക റെഡ് ക്യമാറയാണ് ചിത്രീകരണത്തിനായി ഉപയോഗിക്കുന്നത്.

മോഹന്‍ലാലിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്ര്ത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍രെ ഫസ്റ്റ് ലുക്കും ട്രെയിലറും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഇടവേളയ്ക്കു ശേഷം ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്നു

ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. പ്രതീക്ഷയ്ക്കൊത്തുള്ള കി ടിലന്‍ ടീസറാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പോലീസ് ഒാഫീസറായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ഉടനീളം സസ്പെന്‍സ് കാത്തുവെച്ചാണ് ടീസര്‍ പുറത്തുവന്നിട്ടുള്ളത്.

ഗുഡ് ഈസ് ബാഡ് ടാഗ് ലൈനുമായി വില്ലന്‍

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലന്‍റെ ആദ്യ ഷെഡ്യൂള്‍ അവസാനിക്കാരിക്കെയാണ് ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുള്ളത്. മുഴുവനായും 8കെ റെസല്യൂഷനുള്ള ക്യാമറയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.

എക്കാലത്തെയും മികച്ച താരജോഡികള്‍ വീണ്ടും ഒരുമിക്കുന്നു

മലയാളത്തിലെ ഏറ്റവും മികച്ച താരജോഡി ആരാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും മനസ്സിലോടിയെത്തുന്നവരില്‍ തീര്‍ച്ചയായും ഉണ്ണി മായയും ജഗന്നാഥനും ഉണ്ടാവും. സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോഴും മിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുകയാണ് വില്ലനിലൂടെ. മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ബി ഉണ്ണികൃഷ്ണന്‍റെ ഫേസ് ബുക്ക് പോസ്റ്റ് കാണാം

English summary
FB post of B unnikrishnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam