തന്റെ അടുത്ത ചിത്രം ഗ്രാന്‍ഡ്മാസ്റ്റര്‍ 2 അല്ല; ബി ഉണ്ണികൃഷ്ണന്‍
മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗ്രാന്‍ഡ് മാസ്റ്ററിന്റെ രണ്ടാം ഭാഗം എന്ന ചിത്രത്തിലൂടെയാണ് ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നതെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും താന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം ഗ്രാന്‍ഡ് മാസ്റ്റര്‍ രണ്ടാം ഭാഗമല്ലെന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.
പുതിയ ചിത്രത്തിലെ ഐ ജി ഉണ്ണികൃഷ്ണനെ വീണ്ടും അവതരിപ്പിക്കുമെന്നും, മോഹന്‍ലാലിനൊപ്പം ഒരു പ്രമുഖ യുവതാരവും ഉണ്ടാകുമെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയതാണ് റിപ്പോര്‍ട്ടുകള്‍.

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍,മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായത്. അതില്‍ മാടമ്പിയും ഗ്രാന്‍ഡ് മാസ്റ്ററും സൂപ്പര്‍ഹിറ്റുകളായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹമാണ് ചിത്രീതകരണം പൂര്‍ത്തിയായി റിലീസിനായി തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രം. ഇപ്പോള്‍ പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











