»   » പ്ലീസ്, അക്കാര്യം ലാലേട്ടനോട് പറയരുത്, രഹസ്യമാണ്; വില്ലനെ കളിയാക്കിയാള്‍ക്ക് സംവിധായകന്റെ മറുപടി

പ്ലീസ്, അക്കാര്യം ലാലേട്ടനോട് പറയരുത്, രഹസ്യമാണ്; വില്ലനെ കളിയാക്കിയാള്‍ക്ക് സംവിധായകന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മിസ്റ്റര്‍ ഫ്രോഡിന് ശേഷം നമോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വില്ലന്‍. ലാലിനെ കൂടാതെ മഞ്ജു വാര്യരും തമിഴ് താരങ്ങളായ വിശാലും ഹന്‍സിക മോട്ടുവാണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക്.

നമ്മളില്‍ യാര് വില്ലന്‍? നീങ്കളോ ഞാനോ? വിശാലും മോഹന്‍ലാലും മുഖാമുഖം, വില്ലന്‍ ട്രെയിലര്‍


പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും. എന്നാല്‍ ട്രെയിലറിനെ വിമര്‍ശിച്ച് ഒരു ആരാധകന്‍ ഫേസ്ബുക്കിലെത്തി. അയാള്‍ക്ക് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.


കമന്റ് വന്നത്

ചിത്രത്തെ കുറിച്ചുള്ള എല്ലാ മുന്‍വിധികളും ഈ ട്രെയിലറിലുണ്ട്. അത് വളരെ വ്യക്തമാണ്. മിസ്റ്റര്‍ ഫ്രോഡിന്റെയും വിക്രം വേദയുടെയും മിക്‌സ് ആണ് വില്ലന്‍ എന്ന് ഒരാള്‍ കമന്റിട്ടു.


അതെന്റെ സിദ്ധിയാണെന്ന് സംവിധായകന്‍

വില്ലന്റെ ഷൂട്ടിങ് കഴിഞ്ഞ് ഏതാണ്ട് ഒന്നര മാസം കഴിഞ്ഞാണ് വിക്രം വേദ റിലീസായത്. എന്നിട്ടും അതില്‍ നിന്നൊരു ഭാഗം ചുരണ്ടി നേരത്തെ ഷൂട്ട് ചെയ്യാന്‍ എനിക്ക് പറ്റി. എന്റെ ഈസിദ്ധി തിരിച്ചറിഞ്ഞ ജയകൃഷ്ണന്‍ ജിയ്ക്ക് അഭിവാദ്യങ്ങള്‍- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു


ഗ്രാന്റ്മാസ്റ്ററുണ്ട്

പിന്നെ ഗ്രാന്റ്മാസ്റ്ററിന്റെ പകുതി വില്ലനില്‍ ചേര്‍ത്തിട്ടുണ്ട്. പ്ലീസ്.. രഹസ്യമായി വച്ചിരിയ്ക്കുന്ന കാര്യമാ.. രണ്ടിലും അഭിനയിച്ച ലാല്‍സാറിന് പോലും ഇക്കാര്യം അറിയില്ല. അങ്ങ് ഇതേകുറിച്ച് കൂടുതല്‍ പറഞ്ഞെന്നെ കുഴപ്പത്തിലാക്കരുത്- എന്നാണ് സംവിധായകന്‍ മറുപടി നല്‍കിയത്.


ഗ്രാന്റ്മാസ്റ്റാര്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് ഗ്രാന്റ്മാസ്റ്റര്‍. 2012 ല്‍ പുറത്തിറങ്ങിയ മികച്ച ത്രില്ലറായിരുന്നു ചിത്രം.


വിക്രം വേദ

ഈ വര്‍ഷം തമിഴകത്ത് തരംഗം സൃഷ്ടിച്ച ചിത്രമാണ് വിക്രം വേദ. പുഷ്‌കര്‍ ഗായത്രി സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്‍ മാധവനും വിജയ് സേതുപതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.


ഇതാണത്

ഇതാണ് ട്രെയിലറിനെ വിമര്‍ശിച്ച് വന്ന കമന്റും അതിനും ബി ഉണ്ണികൃഷ്ണന്‍ നല്‍കിയ മറുപടിയും. ഫേസ്ബുക്കില്‍ വൈറലാകുകയാണ് ഇപ്പോള്‍ ഈ 'എപ്പിക്' മറുപടി.


നിങ്ങള്‍ കാണൂ

ഇനിയും വില്ലന്റെ ട്രെയിലര്‍ ഇപ്പോള്‍ കാണൂ.. എന്നിട്ട് നിങ്ങള്‍ പറയും വില്ലന്‍ വിക്രം വേദയുടെയും ഗ്രാന്റ്മാസ്റ്ററിന്റെയും മിക്‌സ് ആണോ..?? മികച്ചൊരു ക്രൈം ത്രില്ലറായിരിക്കും വില്ലന്‍ എന്നാണ് ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം.

English summary
B Unnikrishnan's epic reply for cyber attack on Villain

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam