For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോത്തേട്ടന്റെ ബ്രില്ല്യന്‍സ് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍!

  By Teresa John
  |

  മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. റിലീസ് ചെയ്ത ഉടനെ തിയറ്ററുകള്‍ കൈയടിക്കി സിനിമ മുന്നേറുകയാണ്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുതിയൊരു സിനിമ വരുന്നതിന് വേണ്ടി ആരാധകരുടെ കാത്തിരിപ്പാണ് ഇപ്പോള്‍ തിയറ്ററുകളില്‍ കൈയടിയായി ഉയരുന്നത്. സിനിമയ്ക്ക സപ്പോര്‍ട്ടുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലുടെയായിരുന്നു അദ്ദേഹം സിനിമയെക്കുറിച്ച് പറഞ്ഞത്.

  കാത്തിരിപ്പിനൊടുവില്‍ ടൊവിനോയും സ്വന്തമാക്കി തന്റെ പ്രിയപ്പെട്ട കാര്‍!

  മറ്റ് പലരേയും പോലെ, ഞാനും ഏറെ ആവേശത്തോടെ, പ്രതീക്ഷയോടെ കാണാന്‍ കാത്തിരുന്ന ചിത്രമാണ്, 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'. കണ്ടു. ഇഷ്ടമായി, വളരെയധികം. ലളിതമായ ഒരു കഥ. വളരെ റിയലിസ്റ്റിക്കായ ആഖ്യാനം, അഭിനേതാക്കളുടെ ഗംഭീരപ്രകടനം, മികച്ച സാങ്കേതിക ഘടകങ്ങള്‍, രാജീവ് രവിയുടെ ഛായാഗ്രഹണം, സജിയുടെ തിരക്കഥ, ശ്യാം പുഷ്‌ക്കരന്റെ സര്‍ഗ്ഗാത്മക ഇടപെടല്‍, സര്‍വ്വോപരി ദിലീഷ് പോത്തന്റെ ആവിഷ്‌ക്കാര മികവ്...

  b-unnikrishnan

  നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്' ചെയ്യുകയും, കുറ്റം/ വിചാരണ/ ശിക്ഷ എന്നീ സംവര്‍ഗ്ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല. മജിസ്‌റ്റ്രേറ്റിന്റെ മകന്‍ ആര്‍ത്തിപിടിച്ച് ഭക്ഷണം കഴിക്കുന്നതിനെ പരിഹസിക്കുന്ന പോലീസുകാരനോട്, 'കളിയാക്കല്ലേ,സാറെ, ഈ പ്രായത്തില്‍ നല്ല വിശപ്പ് കാണുമെന്നു' ( യഥാര്‍ത്ഥ വാചകങ്ങള്‍ ഇതാവണമെന്നില്ല, ഓര്‍മ്മയില്‍ നിന്നെഴുതുന്നത്) പറയുന്ന കള്ളന്‍, തിരക്കഥയിലെ ഒരു 'brilliant tsroke' ആണ്.

  മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

  ആ ഒരു ചെറിയ സ്പര്‍ശ്ശത്തിലൂടെ കള്ളന്റെ യാതനാഭരിതമായ ഭൂതം മാത്രമല്ല , കള്ളന്മാരെ ഉണ്ടാക്കുന്ന വിശപ്പിന്റെ രാഷ്ട്രീയം കൂടിയാണ് വെളിപ്പെടുന്നത്. ഇങ്ങനെ എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്, ഈ സിനിമയില്‍. സുരാജും നായികയായ നിമിഷയും അലന്‍സിയറും മാത്രമല്ല, പോലിസുകാരായ പുതിയ അഭിനേതാക്കളെല്ലാം തകര്‍ത്തു. ഫഹദ്! ഒന്നും പറയാനില്ല. അയാളുടെ അഭിനയത്തിന്റെ തികവ് എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്, കണ്ടറിയേണ്ട ഒന്നാണ്. നിര്‍മ്മാതാവ് സന്ദീപിനും, കൂട്ടാളിക്കും അഭിനന്ദനങ്ങള്‍. പ്രിയ ദിലീഷ് പോത്തന്‍, എന്റെ സ്‌നേഹം, ആദരവ്, ആശ്ലേഷം. എന്നിങ്ങനെയാണ് സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ തന്റെ ഫേ്‌സ്ബുക്കിലുടെ സിനിമയക്കുറിച്ച് എഴുതിയിരിക്കുന്നത്.

  English summary
  B Unnikrishnan's Facebook post About Dileesh Pothan's new film Thondimuthalum Driksakshiyum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X