സിനിമ ചെയ്തില്ലെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന അവസ്ഥയിലേക്ക് എത്തി: ബി ഉണ്ണികൃഷ്ണന്‍

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെതായി റീലിസിനെത്തിയ എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. കമ്മാരസംഭവത്തിനു ശേഷമെത്തിയ ദിലീപ് ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മികച്ചൊരു എന്റര്‍ടെയ്‌നറാണ് സിനിമയെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. വില്ലനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍.

ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ബി ഉണ്ണികൃഷ്ണന്‍ എത്തിയിരിക്കുന്നത്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വമ്പന്‍ റിലീസായിട്ടാണ് സിനിമ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം ജിസിസി റിലീസിനോടനുബന്ധിച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വലിയ നഷ്ടം സംഭവിക്കുമെന്ന പ്രതിസന്ധി ഘട്ടത്തിലാണ് ബാലന്‍ വക്കീല്‍
ചെയ്യാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍

2 കണ്‍ട്രീസിനു ശേഷം പ്രേക്ഷകരെ പൂര്‍ണമായും ചിരിപ്പിക്കുന്നൊരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനമയില്‍ വിക്കന്‍ വക്കിലായിട്ടാണ് ദിലീപ് എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം താരം വക്കീല്‍ കുപ്പായമണിയുന്ന സിനിമ കൂടിയാണിത്. മംമ്താ മോഹന്‍ദാസാണ് ഇത്തവണയും ദിലീപിന്റെ നായികാ വേഷത്തിലെത്തിയിരുന്നത്. സിദ്ധിഖ്,സുരാജ് വെഞ്ഞാറമൂട്,.അജു വര്‍ഗീസ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്

ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്

വലിയ നഷ്ടം സംഭവിക്കുമെന്ന പ്രതിസന്ധി ഘട്ടത്തിലാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ ചെയ്യാന്‍ തയ്യാറായതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. 2013ലായിരുന്നു ഈ സിനിമയുടെ നിര്‍മ്മാണ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. എന്റെയും ദിലീപിന്റെയും തിരക്ക് കാരണം അത് വൈകിപോവുകയായിരുന്നു. സിനിമ ചെയ്തില്ലെങ്കില്‍ വലിയ സംഖ്യ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്ന ഘട്ടം വന്നപ്പോള്‍ ഞങ്ങള്‍ ഗൗരവമായി ആലോചിക്കുകയും യാഥാര്‍ത്ഥ്യമാകാന്‍ തീരുമാനിക്കുകയുമായിരുന്നു. സംവിധായകന്‍ പറയുന്നു.

എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍

എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍

ദിലീപിനെതിരെ ഒരു ആരോപണം ഉണ്ടായപ്പോള്‍ സംഘടനാപരമായ നടപടി സ്വീകരിച്ചതാണ്. പക്ഷേ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനിവാര്യമായ നടനെന്ന രീതിയിലാണ് ഞാന്‍ അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സിനിമ എപ്പോള്‍ ചെയ്യുകയാണെങ്കിലും ദിലീപ് വേണം. അത് സിനിമ കാണുമ്പോള്‍ മനസിലാകും ദിലീപിന്റെ കേസിന്റെ കാര്യത്തില്‍ നിലപാട് അനുകൂലമോ പ്രതികൂലമോ എന്നുളള കാര്യം ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. അദ്ദേഹം ആരോപിതനായപ്പോള്‍ സംഘടനയുടെ ഭാഗത്തുനിന്നും സസ്‌പെഷന്‍ ഉണ്ടായിരുന്നുവെന്നും ഫെഫ്കയുടെ മുന്‍ ഭാരവാഹി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ തിയ്യേറ്റുകള്‍ക്കൊപ്പം

കേരളത്തിലെ തിയ്യേറ്റുകള്‍ക്കൊപ്പം

അതേസമയം കേരളത്തിലെ തിയ്യേറ്റുകള്‍ക്കൊപ്പം ഗള്‍ഫിലെ 67 തിയ്യേറ്ററുകളിലും സിനിമ റിലീസ് ചെയ്തിരുന്നു. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ തന്നെ എറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ വിയാകോം 18 മോഷന്‍ പിക്‌ചേഴ്സാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

താരനിര

താരനിര

ബിന്ദു പണിക്കര്‍,ലെന തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗോപി സുന്ദറിനൊപ്പം രാഹുല്‍ രാജും ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമുളള ദിലീപ് ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ എങ്ങും മികച്ച പ്രതികരണം നേടിയാണ് സിനിമ മുന്നേറികൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X