»   » ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലറില്‍ പൃഥ്വിരാജ്

ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലറില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Shaji Kailas and Prithviraj
ഇടിവെട്ട് സംവിധായകന്‍ എന്ന വിശേഷണമായിരുന്നു ഷാജി കൈലാസിന് ചലച്ചിത്രലോകം നല്‍കിയത്. ദി കിങും, ആറാം തമ്പുരാനും, നരസിംഹവും ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഷാജി പക്ഷേ അടുത്തകാലത്തായി ഒറ്റ ഹിറ്റുകളും സൃഷ്ടിക്കാന്‍ കഴിയാത്ത സംവിധായകനായി മാറിയിരിക്കുകയാണ്.

വന്‍വിജയം പ്രതീക്ഷിച്ച് ഷാജിയൊരുക്കിയ പലചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീഴുന്നകാഴ്ചകളാണ് അടുത്തകാലത്ത് നമ്മള്‍ കണ്ടത്. എന്തുകൊണ്ടും ഒരു വന്‍വിജയം ഷാജിയ്ക്ക് അനിവാര്യമാണ്.

ഇതിനായി ഒരു മികച്ച തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഷാജി കൈലാസ്. ഇപ്പോള്‍ ഈ കാത്തിരിപ്പ് സഫലമായിരിക്കുകയാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ബി ഉണ്ണികൃഷ്ണന്‍ ഷാജിയ്ക്കുവേണ്ടി രണ്ട് തിരക്കഥകളാണത്രേ തയ്യാറാക്കുത്. ഇതില്‍ ഒരെണ്ണം ഒരു ആക്ഷന്‍ ത്രില്ലറാണ്. ഇതില്‍ പൃഥ്വിരാജായിരിക്കും നായകനാകുന്നതെന്നാണ് അറിയുന്നത്.

രഘുപതി രാഘവ രാജാറാം എന്ന സിനിമയുടെ നിര്‍മ്മാതാവിന് വേണ്ടി ഷാജിയും പൃഥ്വിയും ചേര്‍ന്ന് ചെയ്യുന്ന ചിത്രമാണിത്. നേരത്തേ ഈ ചിത്രത്തിന്റെ പേരില്‍ പൃഥ്വി വിലക്കുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു.

ഷാജിയ്ക്കുവേണ്ടി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ രണ്ടാമത്തെ തിരക്കഥ ഒരു റോഡി മൂവിയാണെന്നാണ് സൂചന. ഈ ചിത്രത്തില്‍ പുതുമുഖങ്ങളായിരിക്കുമത്രേ അഭിനയിക്കുക.

ഇപ്പോള്‍ മോഹന്‍ലാല്‍ നായകാനകുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ ജോലികളിലാണ് ഉണ്ണികൃഷ്ണന്‍. ഇതിന്റെ തിരക്കുകള്‍ കഴിഞ്ഞാലുടന്‍ ഷാജിയ്ക്കുവേണ്ടിയുള്ള തിരക്കഥ ഉണ്ണികൃഷ്ണന്‍ പൂര്‍ത്തിയാക്കും.

ഷാജിയാണെങ്കില്‍ ഇപ്പോള്‍ ജയറാമിനെ നായകനാക്കി ജിഞ്ചര്‍ എന്നൊരു ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്.

English summary
Director Shaji Kailas has announced a new film, which will be scripted by B Unnikrishnan, with Prithviraj in the lead .

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam