ബി ഉണ്ണികൃഷ്‌നെ സഹായിക്കാൻ മറ്റൊരു ഉണ്ണികൃഷ്ണനോ? തന്നെ സഹായിക്കുന്നവരെ തേടി സംവിധായകന്‍!!

വില്ലന്‍ റിലീസിന് വേണ്ടി ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അതിനിടെ ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണ ന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട പോസ്റ്റില്‍ ആരാധകന്റെ കമന്റിന് സംവിധായകന്‍ ഉത്തരം പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ തന്നോട് ആരും അങ്ങനെ ചോദിച്ചിട്ടുമില്ല, താൻ മറുപടി പറഞ്ഞിട്ടുമില്ലെന്നാണ് സംവിധായകൻ പറയുന്നത്. തന്നെ സഹായിക്കാന്‍ ആരൊക്കെയോ ഇറങ്ങി തിരിച്ചിട്ടുണ്ടെുന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഉണ്ണിയേട്ട വില്ലനില്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്, നിരാശനാക്കില്ല എന്ന പ്രതീക്ഷയോടെ ഞാന്‍ ഉള്‍പ്പെടെയുള്ള ലക്ഷകണക്കിന് ലാലേട്ടന്‍ ഫാന്‍സ് ഈ വരുന്ന 27 ന് വില്ലന്‍ കാണാന്‍ ടിക്കറ്റെടുക്കും. എങ്കിലും കാത്തിരിക്കാന്‍ വയ്യാത്തത് കൊണ്ട് ചോദിച്ച് പോകുവാ വില്ലന്‍ കൊല മാസ് ആണോ? എന്നതായിരുന്നു ആരാധകന്റെ കമന്റ്. അതിന് സംവിധായകൻ മറുപടിയും കൊടുത്തിരുന്നു. ബി ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ പേജില്‍ നിന്നുമാണ് ഉത്തരം വന്നതെങ്കിലും താൻ അറിഞ്ഞിട്ടില്ലെന്നാണ് സംവിധായകൻ പറയുന്നത്.

 ചോദ്യത്തിനുള്ള ഉത്തരം

ചോദ്യത്തിനുള്ള ഉത്തരം


ആരാധകന്റെ ചോദ്യത്തിന് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്. വില്ലന്‍ മാസ് മാത്രമല്ല ക്ലാസും ആണ്. ആദ്യ രണ്ട് ദിവസങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ഫാന്‍സിന് കൈ അടിച്ച് തീര്‍ക്കാന്‍ മാത്രമായുള്ളൊരു പടം അല്ല വില്ലന്‍.

  വില്ലന്‍ ഒരു ക്ലാസ് ത്രില്ലര്‍ ആണ്

വില്ലന്‍ ഒരു ക്ലാസ് ത്രില്ലര്‍ ആണ്

അതിനൊരു ലൈഫ് ഉണ്ട്, ഡെപ്ത് ഉണ്ട്, ഇന്റന്‍സിറ്റി ഉണ്ട്. മാറുന്ന മലയാള സിനിമയുടെ മുഖമുദ്ര ആകും വില്ലന്‍. അമിത പ്രതീക്ഷ ഭാരത്തിന്റെ കെട്ടഴിച്ചുവെച്ച് പടം കാണാന്‍ കേറുക. തീര്‍ച്ചയായും വില്ലന്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. വില്ലന്‍ ഒരു ക്ലാസ് ത്രില്ലര്‍ ആണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്ന കമന്റാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആദ്യത്തെ ചോദ്യം

ആദ്യത്തെ ചോദ്യം

ഇങ്ങനെയൊരു ചോദ്യം എന്നോടാരും ചോദിച്ചിട്ടുമില്ല; ഇങ്ങനെ സ്വയം പുകഴ്ത്തുന്ന ഒരുത്തരം ഞാന്‍ കൊടുത്തിട്ടുമില്ല. ആരോ എന്നെ സഹായിക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്? എന്നുമാണ് സംവിധായകന്‍ പുറത്ത് വിട്ട പോസ്റ്റില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. ഒപ്പം കമന്റിന്റെ സ്ക്രീൻ ഷോട്ടും സംവിധായകൻ പങ്കുവെച്ചിരിക്കുകയാണ്.

 വില്ലന്റെ റിലീസ്

വില്ലന്റെ റിലീസ്

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വില്ലന്‍. തിയറ്ററുകളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യ മുഴുവനും വില്ലന്‍ തരംഗമായി മാറിയിരുന്നു.

രജനികാന്തിനും കാണാണം

രജനികാന്തിനും കാണാണം

കഴിഞ്ഞ ദിവസം സ്‌റ്റൈയില്‍ മന്നന്‍ രജനികാന്തിനും വില്ലന്‍ കാണാണമെന്ന ആഗ്രഹം സംവിധായകനെ അറയിച്ചിരുന്നു. ശേഷം രജനിക്ക് വേണ്ടി ചെന്നൈയില്‍ പ്രത്യേകം സിനിമയ്ക്ക് പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു ബിഗ് റിലീസ് സിനിമയായിരിക്കും വില്ലന്‍. ഒക്ടോബര്‍ 27 ന് ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഉയരത്തിലുള്ള പ്രതീക്ഷകള്‍

ഉയരത്തിലുള്ള പ്രതീക്ഷകള്‍

മാസങ്ങളായി മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മാത്യൂ മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.

വിശാല്‍

വിശാല്‍

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടന്‍ വിശാലാണ്. ഒപ്പം ഹന്‍സികയും കേന്ദ്ര കഥാപാത്രമായി സിനിമയിലുണ്ട്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും ട്രെയിലറുകളും നല്‍കിയ പ്രതീക്ഷകള്‍ വാനോളമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X