»   » നമ്മളില്‍ യാര് വില്ലന്‍? നീങ്കളോ ഞാനോ? വിശാലും മോഹന്‍ലാലും മുഖാമുഖം, വില്ലന്‍ ട്രെയിലര്‍

നമ്മളില്‍ യാര് വില്ലന്‍? നീങ്കളോ ഞാനോ? വിശാലും മോഹന്‍ലാലും മുഖാമുഖം, വില്ലന്‍ ട്രെയിലര്‍

Posted By: Nihara
Subscribe to Filmibeat Malayalam
വില്ലന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്ത് | Filmibeat Malayalam

ആശങ്കകള്‍ക്ക് വിരമാമിട്ട് വില്ലന്‍ ട്രെയിലര്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. റിലീസിങ്ങ് തീയതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഓണം കഴിഞ്ഞേ ചിത്രം റിലീസ് ചെയ്യുവെന്നുള്ള വാര്‍ത്തയാണ് ആരാധകരെ തേടിയെത്തിയത്.

നിവിന്‍ പോളിയും അഹാനയും ഒന്നാം തീയതി തന്നെ എത്തിയതിനു പിന്നിലെ കാരണം ?

ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്‍പന മരിച്ച ദിവസം അവള്‍ സ്‌കൂളിലേക്ക് പോയിരുന്നു

ഓണച്ചിത്രങ്ങള്‍ക്കൊപ്പം വില്ലന്റെ ട്രെയിലര്‍ പുറത്തു വിടുമെന്ന് ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാന്‍, വിശാല്‍ അവതരിപ്പിക്കുന്ന ശക്തിവേല്‍ പളനി സ്വാമി എന്നീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്.

ദിലീപ് അകത്ത് .. മോഹന്‍ലാലും മമ്മൂട്ടിക്കുമൊപ്പം ഏറ്റുമുട്ടുന്നത് യുവതാരങ്ങള്‍.. ഓണം ആര് നേടും ??

നായകനും വില്ലനും

വില്ലനും നായകനും ഒരുമിച്ച് മുഖാമുഖം നില്‍ക്കുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യന്‍ താരങ്ങളായ ഹന്‍സികയും വിശാലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നത് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്.

ആരാണ് വില്ലന്‍?

ശക്തിവേല്‍ പളനി സ്വാമിയുടെ സംഭാഷണത്തിലൂടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഇപ്പ സൊല്ല് നമ്മളില്‍ യാര് വില്ലന്‍ എന്ന കിടിലന്‍ ഡയലോഗും വിശാലിന്റെതായി വരുന്നുണ്ട്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍

ഗുഡ് ഈസ് ബാഡ് എന്ന ടാഗ് ലൈനുമായി പുറത്തിറങ്ങുന്ന വില്ലനിലെ മോഹന്‍ലാലിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ നിമിഷങ്ങല്‍ക്കുള്ളിലാണ് വൈറലാവുന്നത്.

ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചു

മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും വീണ്ടും ഒരുമിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചിരുന്നു.

മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

രണ്ടാം വരവില്‍ കൈനിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് വില്ലനില്‍ മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കുന്നത്.

വില്ലനായി വിശാല്‍

മാത്യു മാഞ്ഞൂരാന്റെ വില്ലനായ ശക്തിവേല്‍ പളനി സ്വാമിയെ അവതരിപ്പിക്കുന്നത് വിശാലാണ്. ഇതാദ്യമായാണ് വിശാല്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. വിശാലിനൊപ്പം റാഷി ഖന്ന, ഹന്‍സിക, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്

റിലീസിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കിയത്. റെക്കോര്‍ഡ് തുകയാണ് ഇതിനു വേണ്ടി മുടക്കിയത്.

പ്രതീക്ഷ നശിപ്പിച്ച് വെളിപാടിന്റെ പുസ്തകം

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ വെളിപാടിന്റെ പുസ്തകം കാണാനായി തിയേറ്ററുകളിലേക്കെത്തിയത്. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം പോര എന്ന പ്രതികരണമാണ് പുറത്തുവന്നത്.

English summary
VIillain trailer is out now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam