മമ്മൂട്ടിയും മോഹന്‍ലാലും ഇത് കൃത്യമായി വ്യക്തമാക്കണം..ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷം!

By Nimisha

മുന്‍പെങ്ങും കാണാത്ത തരത്തിലുള്ള താരയുദ്ധമാണ് മലയാള സിനിമയില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങളും വിയോജിപ്പുകളും ഉണ്ടാവാറുണ്ടെങ്കിലും ഇത്രയ്ക്കധികം രൂക്ഷമാവുന്നത് ഇതാദ്യമായാണ്. നല്ല രീതിയിലുള്ള സൗഹൃദ അന്തരീക്ഷത്തിലൂടെ മുന്നേറേണ്ട കലാരംഗമാണ് സിനിമ. വിമര്‍ശനങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കാമെങ്കിലും അത് മറ്റുള്ളവരുടെ നെഞ്ചത്ത് കേറി നിന്നാകരുതെന്ന് ഫാന്‍സ് പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചെത്തിയ വില്ലനെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യപകമായി നടന്നിരുന്നു. നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലേക്കേത്തിയ സിനിമ തകര്‍ക്കുന്നതിനായി ഫാന്‍സ് പ്രവര്‍ത്തകര്‍ തന്നെയാണ് ശ്രമിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഇത് മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരുടെ യുദ്ധമായി മാറുകയായിരുന്നു. ബോക്‌സോഫീസില്‍ നിന്നും ചിത്രത്തെ തുരത്താനടക്കമുള്ള നീക്കങ്ങളാണ് അണിയറയില്‍ അരങ്ങേറിയത്. ഈ സംഭവത്തില്‍ സിനിമയ്ക്കും അണിറപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി നിരവഴി സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആരാധകര്‍ തമ്മിലുള്ള പോര് തുടരുന്നതിനിടയിലാണ് വിഷയത്തില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍ രംഗത്ത് വന്നിട്ടുള്ളത്.

ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷം

ആരാധകര്‍ തമ്മില്‍ യുദ്ധാന്തരീക്ഷം

മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ളത് സൗഹൃദമല്ല മറിച്ച് യുദ്ധാന്തരീക്ഷമാണെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. വില്ലന്‍ റിലീസ് ചെയ്തതിനുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പരിതാപകരമായ നിരൂപണം

പരിതാപകരമായ നിരൂപണം

സിനിമകള്‍ക്ക് നിരൂപണം എഴുതുന്ന കാര്യത്തില്‍ വളരെ പരിതാപകരമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറയുന്നു. വില്ലന്‍ സിനിമയെക്കുറിച്ച് പ്രമുഖ മാധ്യമം വളരെ മോശമായി റിവ്യൂ നല്‍കിയിരുന്നു. ഇതിനെതിരെ ആരാധകരും സിനിമാപ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. പിന്നീട് അവര്‍ തന്നെ തെറ്റ് തിരുത്തുകയായിരുന്നു.

ആരാധകര്‍ തമ്മില്‍ നടക്കുന്നത്

ആരാധകര്‍ തമ്മില്‍ നടക്കുന്നത്

മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ വില്ലനെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് പേജില്‍ ഇതിന്റെ ഉദാഹരണങ്ങള്‍ കൃത്യമായി കാണാവുന്നതാണ്. പുല്ലന്‍, ലാലപ്പന്‍ തുടങ്ങിയ പേരുകളില്‍ പോസ്റ്റര്‍ വികൃതമാക്കി അശ്ലീല കുറിപ്പുകള്‍ വരെ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വില്ലനെതിരെ പക പോക്കുന്നു

വില്ലനെതിരെ പക പോക്കുന്നു

മമ്മൂട്ടിയുടെ സിനിമ വിജയിക്കാത്തിന് മോഹന്‍ലാല്‍ എന്തോ അപരാധം ചെയ്തുവെന്ന തരത്തിലുള്ള പക പോക്കലുകളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സിനിമയെ തകര്‍ക്കാനല്ലതെ മറ്റൊന്നിനും ഇത് ഉതകില്ല. അടുത്തിടെയായി മമ്മൂട്ടിക്ക് ബോക്‌സോഫീസില്‍ എടുത്തു പറയത്തക്ക വിജയമില്ലാത്തതാണോ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കാരണമെന്ന സംശയം ബലപ്പെടുന്ന തരത്തിലാണ് ആരാധകരുടെ പോസ്റ്റുകള്‍.

താരങ്ങളുടെ മൗനം

താരങ്ങളുടെ മൗനം

ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പോരില്‍ താരങ്ങള്‍ മൗനം പാലിച്ചിരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഈ വിഷയത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇരുവിഭാഗം ഫാന്‍സ് പ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. വില്ലനെക്കുറിച്ച് വളരെ മോശം പോസ്റ്റുകലാണ് പ്രചരിപ്പിക്കുന്നത്.

തമിഴകത്തെ മാതൃകയാക്കാം

തമിഴകത്തെ മാതൃകയാക്കാം

മുന്‍പ് വിജയ്, അജിത് ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ പോര് ഉണ്ടായപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടാനും ഇത്തരം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെ ഭാഗത്തു നിന്ന് രൂക്ഷ പ്രതികരണം ഉയര്‍ന്ന് വന്നതോടെ ഫാന്‍സ് പ്രവര്‍ത്തകര്‍ നിശബ്ദരാവുകയായിരുന്നു. അത്തരത്തിലുള്ള പ്രചാരണങ്ങളും പോരും അവസാനിപ്പിക്കുകയും ചെയ്തു.

മൗനം ഭൂഷണമല്ല

മൗനം ഭൂഷണമല്ല

ഫാന്‍സ് പ്രവര്‍ത്തകരെ കയറൂരി വിട്ട് താരങ്ങള്‍ മിണ്ടാതിരിക്കുന്ന ഇത്തരം പ്രവണത മലയാള സിനിമയ്ക്ക് ഭൂഷണമല്ല. നല്ല സിനിമകളെപ്പോലും തകര്‍ക്കാനേ ഇതുകൊണ്ട് കഴിയു. ഇക്കാര്യത്തെക്കുറിച്ച് താരങ്ങള്‍ ബോധ്യരാണെങ്കിലും ഫാന്‍സിന് കൂടി ഇത് പറഞ്ഞുകൊടുക്കണം. നല്ല സിനിമകളെപ്പോലും പരാജയപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് അത്യാവശ്യമാണ്.

നല്ല സിനിമയുടെ അളവുകോല്‍

നല്ല സിനിമയുടെ അളവുകോല്‍

നല്ല സിനിമയുടെ അളവുകോല്‍ ഇതല്ലെന്ന് താരങ്ങള്‍ ആരാധകരെ പറഞ്ഞു മനസ്സിലാക്കണമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി എന്നിവര്‍ ഇക്കാര്യത്തെക്കുറിച്ച് ഫാന്‍സ് പ്രവര്‍ത്തകരെ ഉപദേശിക്കണമെന്നും സംവിധായകന്‍ പറയുന്നു.

അഴുക്കിനൊപ്പം നില്‍ക്കാന്‍ കഴിയില്ല

അഴുക്കിനൊപ്പം നില്‍ക്കാന്‍ കഴിയില്ല

ഉത്തരവാദിത്തപ്പെട്ട സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഇത്തരത്തിലുള്ള മോശം പ്രവണതയ്ക്ക് കൂട്ടു നില്‍ക്കാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കേണ്ടതാണെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

മറ്റ് സംവിധായകനായിരുന്നുവെങ്കില്‍

മറ്റ് സംവിധായകനായിരുന്നുവെങ്കില്‍

തനിക്ക് പകരം മറ്റൊരു സംവിധായകനാണ് വില്ലന്‍ ഒരുക്കിയിരുന്നതെങ്കില്‍ ക്ലാസിക്ക് സിനിമയാണെന്ന് പറയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകനോടുള്ള പകയാണോ ഇതിലൂടെ തീര്‍ക്കുന്നതെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X