വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെ പരിഗണിക്കാന്‍ കാരണം ഇതായിരുന്നു!
Recommended Video

മോഹന്‍ലാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വില്ലന്‍. ഒക്ടോബര്‍ 27 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. മഞ്ജു വാര്യര്‍, ഹന്‍സിക, വിശാല്‍, റാഷി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
പ്രേക്ഷക പ്രതീക്ഷകള്‍ക്ക് അനുസരിച്ച ചിത്രമാണ് വില്ലനെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും വിശാലും മത്സരിച്ച് അഭിനയിച്ച ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്നത്.

മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചെത്തുന്നു
ആറാം തമ്പുരാന്‍, കന്‍മദം, തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ താരത്തിന് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളെയാണ് ലഭിക്കുന്നത്.

സൂപ്പര്‍ഹിറ്റായ വില്ലനിലെ ഗാനം
യേശുദാസ് ആലപിച്ച് മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിച്ച കണ്ടിട്ടും എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അത് കൊണ്ട് തന്നെ ചിത്രം കാണാനുള്ള ആകാംക്ഷയും വര്‍ധിക്കുകയാണ്.

മഞ്ജു വാര്യരെ തിരഞ്ഞെടുത്തതിന് പിന്നില്‍
ചിത്രത്തില്‍ നായികയായി മഞ്ജു വാര്യരെ തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് സംവിധായകനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും വളരെ രസകരമാണ്. അഭിനേത്രി എന്ന നിലയില്‍ മഞ്ജു വാര്യരുടെ കഴിവിനെക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഈ ചിത്രത്തിലേക്ക് അവരെ ക്ഷണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

താരത്തിനും ഇഷ്ടമായി
ചിത്രത്തിന്റെ കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ മഞ്ജു വാര്യരിനും കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് സിനിമയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു.

വില്ലനായി പൃഥ്വിരാജ്
വില്ലനായി പൃഥ്വിരാജിനെയായിരുന്നു മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ പൃഥ്വിക്ക് ഡേറ്റില്ലാത്തതിനാല്‍ ആ വേഷത്തിലേക്ക് തമിഴ് താരം വിശാലിനെ പരിഗണിക്കുകയായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.


Click it and Unblock the Notifications