»   » കായംകുളം കൊച്ചുണ്ണി ഒരു ഇതിഹാസമാകും??? ഈ നിവിന്‍ പോളി ചിത്രത്തിന്റെ പ്രത്യേകതകള്‍???

കായംകുളം കൊച്ചുണ്ണി ഒരു ഇതിഹാസമാകും??? ഈ നിവിന്‍ പോളി ചിത്രത്തിന്റെ പ്രത്യേകതകള്‍???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ഇതിഹാസങ്ങള്‍ രചിക്കുകയാണ്. ബാഹുബലി അതിന് ഒരു തുടക്കമായിരുന്നു. അതിന് പിന്നാലെ തമിഴിലും ഇത്തരത്തിലുള്ള ഇതിഹാസ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പുലിമുരുകന്റെ വന്‍ വിജയത്തിന് പിന്നാലെ മലയാളത്തിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും ധൈര്യം ലഭിച്ചിരിക്കുകയാണ്. 

മോഹന്‍ലാലിനെ  നായകനാക്കി പ്രഖ്യാപിച്ച 1000 കോടി ചിത്ര മഹാഭാരതം തന്നെയാണ് അതില്‍ മുന്നില്‍. എന്നാല്‍ യുവതാരങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ് ചിത്രം വേലുത്തമ്പി ദളവ, ടൊവിനോ ചിത്രം ചെങ്ങഴി നമ്പ്യാര്‍, നിവിന്‍ ചിത്രം കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി ബാഹുബലിയേപ്പോലെ ഒരു ഇതിഹാസ ചിത്രമാക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. 

അയിത്തം മാറുന്നു

മലയാളം ഒരു ചെറിയ ഇന്‍ഡസ്ട്രിയായിട്ടാണ് എല്ലാവരും പരിഗണിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുറത്ത് നിന്നുള്ള മികവുറ്റ സാങ്കേതിക വിദഗ്ദരുടെ സേവനം മലയാള സിനിമയ്ക്ക് ലഭ്യമായിരുന്നില്ല. അവരെ എത്തിക്കാനുള്ള ബജറ്റും നമ്മുടെ സിനിമകള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. മലയാള ചിത്രങ്ങളിലേക്ക് വലിയ സാങ്കേതിക പ്രവര്‍ത്തകര്‍ താല്പര്യത്തോടെ കടന്ന് വരികയാണ്.

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും

മലയാളത്തിലെ പ്രഗത്ഭ സംവിധായകരില്‍ ഒരാളായ റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. യുവതാരങ്ങളില്‍ പൃഥ്വിരാജിന് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ നായകനാകുന്ന താരമാണ് നിവിന്‍ പോളി.

ബോബി സഞ്ജയ്

റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാക്കളായ ഇരുവരും രണ്ട് വര്‍ഷമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

ക്യാമറാമാന്‍

മലയാളത്തിലെ ഇതിഹാസ കഥകളിലൊന്നായ കായംകുളം കൊച്ചുണ്ണിക്ക് ദൃശ്യ ഭാഷ ഒരുക്കുന്ന ബോളിവുഡിലെ പ്രശസ്ത ക്യാമറാമാനായ ബിനോദ് പ്രദന്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭനായ ഈ ഛായഗ്രഹകന്റെ ആദ്യ മലയാള ചിത്രമായിരിക്കും കായംകുളം കൊച്ചുണ്ണി. ഭാഗ് മില്‍ക്ക ഭാഗ്, രംഗ് ദേ ബസന്തി, ദേവദാസ് തുടങ്ങിയ ബോളിവുുഡ് ചിത്രങ്ങളുടെ ക്യാമറാമാനാണ് ബിനോദ്.

സൗണ്ട് ഡിസൈനിംഗ്

ഒരു കാലഘട്ടത്തെ പുന:സൃഷ്ടിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അതുകൊണ്ടുതന്നെ സൗണ്ട് ഡിസൈനിംഗ് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ബാഹുബലി, തലാഷ്, മംഗള്‍ പാണ്ഡെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശബ്ദമൊരുക്കിയ പിഎം സതീഷാണ് ചിത്രത്തിന് ശബ്ദമൊരുക്കുന്നത്. മൂന്ന് മാസം സമയമെടുത്താണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് നടത്തുന്നത്.

വിഷ്വല്‍ എഫക്ട്

വിഷ്വല്‍ എഫക്ടിന് ഏറെ സാധ്യതകളുള്ള ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത് ഹൈദ്രബാദ് കേന്ദ്രീകരിച്ച്് പ്രവര്‍ത്തിക്കുന്ന ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോയാണ്. ബാഹുബലി ഒന്നാം ഭാഗം, എന്തിരന്‍, മഗധീര എന്നീ ചിത്രങ്ങള്‍ക്ക് വിഷ്വല്‍ എഫക്ട് ഒരുക്കിയത് ഫയര്‍ഫ്‌ളൈ ആയിരുന്നു.

സംഘട്ടനവും വിദേശി

സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി. വിദേശ ആക്ഷന്‍ കൊറിയോഗ്രാഫറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കഥാപാത്രത്തിന് വേണ്ടി കളരിപ്പയറ്റ പഠിക്കുന്നതിന്റെ തിരക്കിലാണ് നായകനായ നിവിന്‍ പോളി.

നായികയായി അമല പോള്‍

ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികനായി എത്തുന്നത് അമല പോളാണ്. മിലിക്ക് ശേഷം അമല പോള്‍ നിവിന്‍ പോളിയുടെ നായികയാകുന്ന ചിത്രമാണിത്. കഥാപാത്രത്തിനായി പൂര്‍ണമായ രൂപമാറ്റത്തിന് ഒരുങ്ങുകയാണ് നിവിന്‍ പോളി.

ചിത്രീകരണം ശ്രീലങ്കയില്‍

കായംകുളം പശ്ചാത്തലമായി വരുന്ന ഈ സിനിമ പഴയ കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ്. ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിക്കുന്നത് ശ്രീലങ്കയിലാണ്. കായംകുളവും പരിസര പ്രദേശങ്ങളുമായിട്ടാണ് ശ്രീലങ്കയില്‍ ചിത്രീകരണം നടക്കുന്നത്.

മാര്‍ച്ചില്‍ തിയറ്ററിലേക്ക്

സെപ്തംബര്‍ ആദ്യം വാരം ചിത്രീകരണം തുടങ്ങുന്ന ചിത്രം 2018 മാര്‍ച്ചില്‍ ചിത്രം തിയറ്ററിലെത്തിക്കാനാണ് പദ്ധതി. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

English summary
The ace director Rosshan Andrrews is teaming up with Nivin Pauly for the first time for a movie on the life of Kayamkulam Kochunni, a popular rebel from the folklore of Kerala. Since its a project that is conceived on a wider canvas, leading technicians from outside the circles of Mollywood have been roped in.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam