ആ ചോദ്യത്തിന് ഉത്തരം കിട്ടിയിട്ട് ഇന്ന് ഒരു വർഷം!! ബാഹുബലി വെറുമൊരു സിനിമയല്ല....
ഇപ്പോഴും ഇന്ത്യൻ സിനിമ ചരിത്രത്തിൽ ബാഹുബലി തീർത്ത റിക്കോർഡ് മറി കടക്കാൻ മറ്റു ചിത്രങ്ങൾക്കായിട്ടില്ല.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരു ചിത്രമായിരുന്നു ബാഹുബലി. ആദ്യം ഭാഗം അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകരുടെ ഉള്ളിൽ ആകാംക്ഷയായുടെ ഒരു കടൽ തന്നെ ഇരമ്പിയിരുന്നു. എല്ലാവർക്കും അറിയേണ്ടത് ഒരേ ഒരു കാര്യം മാത്രം ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിന്? അതിനുള്ള ഉത്തരവുമായി 2017 ഏപ്രിൽ 28 ന് രാജമൗലിയും കൂട്ടരും എത്തിയിരുന്നു. എല്ലാ ഭാഷയിലും തിയേറ്ററുകൾ ഹൗസ് ഫുൾ. ഇപ്പോഴും ഇന്ത്യൻ സിനിമ ചരിത്രത്തിൽ ബാഹുബലി തീർത്ത റിക്കോർഡ് മറി കടക്കാൻ മറ്റു ചിത്രങ്ങൾക്കായിട്ടില്ല.

2015 ജൂലൈ 10 നാണ് ബാഹു ബലി ആദ്യംഭാഗം പുറത്തിറങ്ങിയത്. 650 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. എന്നാൽ വീണ്ടും രണ്ടു കൊല്ലങ്ങൾക്കപ്പുറം രണ്ടാം ഭാഗവുമായി രാജമൗലി എത്തിയപ്പോൾ 650 കോടിയിൽ നിന്ന് 1750 കോടിയിലേയ്ക്ക് സിനിമയുടെ കളക്ഷൻ ഉയർന്നു. ഇന്ത്യയിൽ മാത്രമല്ല അന്യരാജ്യങ്ങളിലും ബാഹുബലി ചലനം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം ചിത്രം ജപ്പാനിൽ പ്രദർശിപ്പിച്ചിരുന്നു. അടുത്ത മാസം ചൈനയിലും ചിത്രം പ്രദർശനത്തിനെത്തും.
ബാഹുബലിയുടെ വിജയം ടീമിന്റെ വിജയമാണ്. ഒരാൾക്കു മാത്രം ആ ചിത്രത്തിന്റെ ക്രെഡിറ്റ് നൽകാൻ കഴിയില്ല. അതിലെ അഭിനേതാക്കൾ മുതൽ ചിത്രത്തിലെ ടെക്നീഷ്യൻമാർ വരെ ചിത്ര വേണ്ടി കഠിനമായി പ്രയത്നിച്ചിരുന്നു. കൂടാതെ സിനിമയിലെ താരങ്ങളെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. മറ്റു ചിത്രങ്ങളിൽ താരങ്ങൾക്ക് ലഭിക്കാത്ത പ്രേക്ഷക സ്വീകാര്യതയാണ് ബാഹുബലിയിലെ താരങ്ങൾക്ക് ലഭിച്ചത്. അനുഷ്കയും -പ്രഭാസും , റാണയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളായിരിക്കുകയാണ്.


Click it and Unblock the Notifications











