»   » സൗത്ത് ഇന്ത്യന്‍ താരരാജാക്കന്മാര്‍ക്ക് നേടാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടം ഇനി പ്രഭാസിന് സ്വന്തം!!!

സൗത്ത് ഇന്ത്യന്‍ താരരാജാക്കന്മാര്‍ക്ക് നേടാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടം ഇനി പ്രഭാസിന് സ്വന്തം!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ പ്രഭാസിന്റെ അത്രയും ഉയരങ്ങളിലേക്കെത്താന്‍ മറ്റു യുവതാരങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.യുവ താരങ്ങള്‍ക്ക് മാത്രമല്ല, സൂപ്പര്‍ സ്റ്റാറുകള്‍ക്കും നേടാനാവാത്ത നേട്ടം കൈവരിച്ചിരിക്കുകയാണ് താരമിപ്പോള്‍.അതിന് വഴിയൊരുക്കിയത് ബാഹുബലി സിനിമയുടെ വിജയമായിരുന്നു.

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തില്‍ അമരേന്ദ്ര ബഹുബലിയായും മഹേന്ദ്ര ബാഹുബലിയായും തിളങ്ങിയ പ്രഭാസിനെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അതിനിടെ താരത്തിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ബഹുമതി കിട്ടിയിരിക്കുകയാണ്.

പ്രഭാസിനെ തേടിയെത്തിരിക്കുന്ന ഭാഗ്യം

ഇന്ത്യന്‍ സിനിമയില്‍ അധികം ആര്‍ക്കും കിട്ടാത്ത ബഹുമതിയാണ് പ്രഭാസിന് കിട്ടിയിരിക്കുന്നത്. ഇനി മുതല്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി ബാഹുബലിയുടെ മെഴുക് പ്രതിമ ബാങ്കോക്കിലെ മേഡം തുസാഡസില്‍ സ്ഥാപിച്ചിരിക്കുകയാണ്.

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യത്തെ സംഭവം

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു നടന്റെ മെഴുകു പ്രതിമ ബാങ്കോക്കിലെ മ്യൂസിയത്തില്‍ സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചത്.

അമരേന്ദ്ര ബാഹുബലിയുടെ പ്രതിമയാണ്

മ്യുസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ അമരേന്ദ്ര ബാഹുബലിയുടെതാണ്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നന്ദി പറഞ്ഞ് പ്രഭാസ്

മേഡം തുസാഡസില്‍ ഇടം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രഭാസ്. ഒപ്പം തനിക്ക് ബാഹുബലിയിലേക്ക് അവസരം തന്ന രാജമൗലിക്ക് താരം നന്ദി പറഞ്ഞിരിക്കുകയാണ്. ഇത്രയും വലിയ പ്രശസ്തി പിന്നില്‍ ആരാധകരുടെ പിന്തുണയും സ്‌നേഹവുമാണെന്നും സന്തോഷം പങ്കുവെച്ച് 'ബാഹുബലി 'പറയുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു

പ്രഭാസിന്റെ മെഴുകു പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയിരിക്കുകയാണ്. പ്രഭാസിന്റെ വിജയത്തില്‍ ഇന്ത്യന്‍ സിനിമ മുഴുവനായും സന്തോഷത്തിലാണ്.

വിജയകുതിപ്പുമായി ബാഹുബലി

നിലവിലുണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം തിരുത്തി കുറിച്ചു കൊണ്ടാണ് ബാഹുബലി തിയറ്ററുകളില്‍ വിജയഗാഥ മുഴക്കുന്നത്. 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.

മെഴുകു പ്രതിമകളായ മറ്റു താരങ്ങള്‍

ഇന്ത്യന്‍ സിനിമയില്‍ നിന്നും മറ്റും പ്രശസ്തരായ പലരും ഈ ബഹുമതി നേടിയിരുന്നു. നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, ഐശ്വര്യ റായി, കരീന കപൂര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഹൃത്വിക് റോഷന്‍ തുടങ്ങി നിരവധി പേരുടെ പ്രതിമകളും മ്യൂസിയത്തില്‍ സ്ഥാപിച്ചിരുന്നു.

English summary
Baahubali 2 Actor Prabhas Gets A Wax Statue At Madame Tussauds

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam