»   » പ്രതിഫലം കോടികള്‍, പക്ഷെ ചിത്രീകരണ സമയത്ത് പ്രഭാസിന്റെ കൈയില്‍ ഉണ്ടായിരുന്നത് എത്രയാണെന്ന് അറിയണോ ?

പ്രതിഫലം കോടികള്‍, പക്ഷെ ചിത്രീകരണ സമയത്ത് പ്രഭാസിന്റെ കൈയില്‍ ഉണ്ടായിരുന്നത് എത്രയാണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ വിസ്മയമാവുകയായിരുന്നു ബാഹുബലി. കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് വിജയമെങ്കില്‍ ബാഹുബലിക്ക് അതെല്ലാം ഉണ്ടായിരുന്നു എന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്.

ഇന്നലെ പ്രഭാസ് അടക്കമുള്ള താരങ്ങള്‍ കൈപറ്റിയ കോടികളുടെ കണക്ക് പുറത്തു വന്നിരുന്നെങ്കിലും പ്രഭാസ് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രീകരണ സമയത്ത് പ്രഭാസിന്റെ കൈയില്‍ പൈസയില്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങള്‍ വരെയുണ്ടായിരുന്നുവെന്നും രാജമൗലി പറയുന്നു.

ബാഹുബലിക്ക് വേണ്ടിയുളള പ്രഭാസിന്റെ കഷ്ടപാട്

ബാഹുബലി എന്ന സിനിമക്ക് വേണ്ടി ഏറ്റവുമധികം കഷ്ടപാടുകള്‍ സഹിച്ച്ത പ്രഭാസ് തന്നെയാണ്. അതിനായി താരം അഞ്ചു വര്‍ഷമാണ് മാറ്റി വെച്ചിരുന്നത്.

കോടികള്‍ സമ്പാദിച്ച് പ്രഭാസ്

ഇന്നത്തെ ജീവിതത്തില്‍ ആരും ഇത്രയുമൊന്നും സഹനങ്ങള്‍ക്ക് പാത്രമാവാറില്ല. കിട്ടുന്ന പണത്തിന് വേണ്ടി മാത്രം ജോലി ചെയ്യും. എന്നാല്‍ തന്റെ താല്‍പര്യങ്ങള്‍ മാറ്റി വെച്ച് സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രഭാസിന് 25 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്.

ചില്ലി കാശ് പോലുമില്ലാതെയുള്ള ജീവിതം

25 കോടി പ്രതിഫലമായി പ്രഭാസിന് കിട്ടിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് പലപ്പോഴും കൈയില്‍ ചില്ലി കാശു പോലുമില്ലാതെ താരം കഷ്ടപ്പെടുകയായിരുന്നു എന്നാണ് രാജമൗലി പറയുന്നത്.

പ്രഭാസിനെ തേടിയെത്തിയ ഭാഗ്യങ്ങള്‍

പ്രഭാസിന്റെ ചിത്രങ്ങള്‍ ഹിറ്റായി മാറിയതോടെ നിര്‍മ്മാതാക്കള്‍ പ്രഭാസിന്റെ വീടിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. എന്നാല്‍ അവയൊന്നും പ്രഭാസ് സ്വീകരിച്ചിരുന്നില്ല. ആ സമയത്തും താരം പ്രധാന്യം നല്‍കിയിരുന്നത് ബാഹുബലിക്ക് വേണ്ടി മാത്രമായിരുന്നെന്നും രാജമൗലി പറയുന്നു.

നിര്‍മ്മാതാക്കളില്‍ നിന്നും കാശ് വാങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കി

മറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഒരിക്കലും കാശ് വാങ്ങരുതെന്ന് പ്രഭാസ് തന്റെ മാനേജര്‍ക്ക് ചട്ടം കല്‍പ്പിച്ചിരുന്നു. കൈയില്‍ പൈസയില്ലാതെ നില്‍ക്കുന്ന സമയത്തും കിട്ടിയ വലിയ ഓഫറുകളെല്ലാം ബാഹുബലിക്കായി പ്രഭാസ് വേണ്ടെന്നു വെക്കുകയായിരുന്നു.

പരസ്യത്തില്‍ അഭിനയിക്കാന്‍ പത്തു കോടി

പ്രഭാസിനോട് ഒരു പരസ്യത്തില്‍ അഭിനയിക്കുകയാണെങ്കില്‍ പത്തുകോടി രൂപ നല്‍കാമെന്നു പറഞ്ഞ് ഓഫര്‍ വന്നിരുന്നു. എന്നാല്‍ അതും പ്രഭാസ് നിരസിക്കുകയായിരുന്നു.

കള്ളം പറയാനറിയാത്ത പ്രഭാസ്

പ്രഭാസ് കള്ളം പറയില്ല, അഥവ അങ്ങനെ പറയാന്‍ പോലും പ്രഭാസിന് അറിയില്ലെന്നാണ് രാജമൗലി പറയുന്നത്. ആരെങ്കിലും വേദനിക്കുന്നത് നോക്കി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നുമാണ് പ്രഭാസിനെ കുറിച്ച് രാജമൗലി പറയുന്നത്.

English summary
Baahubali 2 actor Prabhas was penniless SS Rajamouli spills the beans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam