പുലിമുരുകനെ കടത്തിവെട്ടാന്‍ ബാഹുബലി!കേരളത്തില്‍ നിന്നും ബാഹുബലിയുടെ കളക്ഷന്‍ എത്രയാണെന്നറിയാമോ ?

By Teresa John

ബാഹുബലി വിസ്മയമായി മുന്നേറ്റം തുടരുകയാണെങ്കിലും ചിത്രത്തിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ആമിര്‍ ഖാന്റെ ദംഗല്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രങ്ങള്‍ ബാഹുബലിയുടെ വകയായിരുന്നു.

ഏപ്രില്‍ 28 ന് റിലീസ് ചെയ്ത ചിത്രം ഒരുമാസം പിന്നീടുമ്പോള്‍ 2000 കോടിയിലേക്ക് എത്തി നില്‍ക്കുകയാണ്. അതിനൊപ്പം കേരളത്തില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത് വലിയ കളക്ഷന്‍ തന്നെയാണ്.

 ബാഹുബലിയുടെ ജൈത്രയാത്ര

ബാഹുബലിയുടെ ജൈത്രയാത്ര

ബാഹുബലി ഇന്ത്യന്‍ സിനിമയുടെ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതിയാണ് മുന്നേറി കൊണ്ടിരിക്കുന്നത്. ഒരു മാസം കൊണ്ട് തന്നെ ചിത്രം വലിയൊരു കളക്ഷന്‍ നേടിയിരുന്നെങ്കിലും ആമിര്‍ ഖാന്റെ ചിത്രം മുന്നിലെത്തുകയായിരുന്നു.

 ബാഹുബലി കേരളത്തില്‍ നിന്നും നേടിയത്

ബാഹുബലി കേരളത്തില്‍ നിന്നും നേടിയത്

മുപ്പത്തിരണ്ടു ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം ബാഹുബലി നേടിയിരിക്കുന്നത് 67.71 കോടിയാണ്. മലയാളത്തില്‍ മറ്റ് മികച്ച സിനിമകള്‍ ഈ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നെങ്കിലും ബാഹുബലി നല്ല നിലവാരത്തില്‍ തന്നെയാണിപ്പോഴും.

 65 കോടി മറികടക്കുന്ന രണ്ടാമത്തെ ചിത്രം

65 കോടി മറികടക്കുന്ന രണ്ടാമത്തെ ചിത്രം

മലയാള സിനിമയില്‍ നിന്നും 65 കോടി മറി കടക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബാഹുബലി. മുമ്പ് മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകനാണ് ആ നേട്ടം കൈവരിച്ചിരുന്നത്.

ബാഹുബലിയുടെ മുഴുവന്‍ കളക്ഷന്‍

ബാഹുബലിയുടെ മുഴുവന്‍ കളക്ഷന്‍

ബാഹുബലി നിലവില്‍ 1700 കോടിയുടെ അടുത്ത് എത്തിയിരിക്കുകയാണ്. എന്നാല്‍ ബാഹുബലിക്ക് മറികടക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ആമിര്‍ ഖാന്റെ ദംഗല്‍ 1700 കോടി നേടി ബാഹുബലിയെ മറികടന്നിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X