»   » തകര്‍ക്കാന്‍ കഴിയില്ല ആര്‍ക്കും, ബാഹുബലി 2 ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് കേട്ടാല്‍ ഞെട്ടും !!

തകര്‍ക്കാന്‍ കഴിയില്ല ആര്‍ക്കും, ബാഹുബലി 2 ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് കേട്ടാല്‍ ഞെട്ടും !!

Posted By: Rohini
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ കണ്‍ക്ലൂഷന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് കേട്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുക തന്നെ ചെയ്യും. ബോക്‌സോഫീസ് പിടിച്ചു കുലുക്കിയിരിയ്ക്കുകയാണ് ചിത്രം.

ബാഹുബലിയുടെ രണ്ടാം ഭാഗം കാണുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടത് !!!


ചരിത്രത്തിലെ എല്ലാ റെക്കോഡുകളും പുഷ്പം പോലെ പിഴിതെറിഞ്ഞ്, ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഉയരത്തില്‍ എത്തി നില്‍ക്കുന്നു ബാഹുബലി 2. പ്രതീക്ഷിച്ചതിലും മേലയാണ് ചിത്രത്തിന്റെ അവതരണവും വിജയവും പ്രേക്ഷക പ്രീതിയും.


108 കോടി !!

മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലായിട്ടാണ് ബാഹുബലി തിയേറ്ററിലെത്തിയത്. 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത് 108 കോടി രൂപയാണ്. ബോക്‌സോഫീസ് ചരിത്രത്തില്‍ ഇത് പുതിയ റെക്കോഡാണ്. അമ്പത് കോടിയായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിന്റെ ഓപ്പണിങ് ഡേ കലക്ഷന്‍.


ഹിന്ദിയില്‍ എല്ലാം പൊട്ടിച്ചു

35 കോടി രൂപയാണ് ഹിന്ദിയില്‍ നിന്ന് ബാഹുബലി 2 ആദ്യ ദിവസം നേടിയിരിയ്ക്കുന്നത്. ധൂം 3 (36.22 കോടി) ദംഗല്‍ (29.78 കോടി) പികെ (27 കോടി), കിക്ക് (26.52 കോടി) ദബങ് (21 കോടി) എന്നീ ചിത്രങ്ങളുടെ കലക്ഷനെല്ലാം ബാഹുബലി 2 പൊട്ടിച്ചെറിഞ്ഞു. ഇവയെല്ലാം വിശേഷ ദിവസങ്ങളില്‍ റിലീസ് ചെയ്ത ചിത്രങ്ങളാണെന്നതും, ഒരു ആഘോഷവുമില്ലാതെയാണ് ബാഹുബലി റിലീസ് ചെയ്തത് എന്നതും ശ്രദ്ധേയം.


ഓണ്‍ലൈന്‍ ബുക്കിങ്

ബാഹുബലി 2 ന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂറുകൊണ്ട് പത്ത് ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റുതീര്‍ത്തത്. ഇക്കാര്യത്തില്‍ ആമിര്‍ ഖാന്റെ ദംഗല്‍ സൃഷ്ടിച്ച റെക്കോഡ് ഒറ്റ ദിവസം കൊണ്ട് ബാഹുബലി തിരുത്തി.


തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടില്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്‌നങ്ങള്‍ മൂലം രാവിലെ പ്രദര്‍ശനം മുടങ്ങിയെങ്കിലും വൈകിട്ടി ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 14 കോടിയാണ് ആദ്യ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം വാരിയത്.


കേരളത്തില്‍

കേരളത്തില്‍ രാവിലെ 6.30 ന് ഫാന്‍ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശിര്‍വാദ് പോലുള്ള മള്‍ട്ടിപ്ലക്‌സുകളിലെ മുഴുവന്‍ തിയേറ്ററുകളിലും ആദ്യ ദിവസം ബാഹുഹലി 2 മാത്രമായിരുന്നു. കേരളത്തിലെ ആദ്യ ദിവസത്തെ കലക്ഷന്‍ 4 - 7 കോടി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്


മറ്റ് സംസ്ഥാനങ്ങളില്‍

ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 45 കോടിയാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആദ്യ ദിവസം വാരിയത്. കര്‍ണാടകത്തില്‍ കട്ടപ്പയുമായുള്ള പ്രശ്‌നത്തെ ചൊല്ലി റിലീസ് പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അതൊക്കെ പരിഹരിക്കപ്പെട്ടിരുന്നു. 10 കോടിയാണ് ആദ്യ ദിവസം കര്‍ണാടകത്തില്‍ നിന്നും ചിത്രം നേടിയത്.


റിലീസിന് മുന്‍പേ

റിലീസിന് മുന്നോടിയായി ഇന്ത്യ, നോര്‍ത്ത് അമേരിക്ക, യുകെ, യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലായി 3500 സ്‌ക്രീനുകളില്‍ പ്രീമിയര്‍ ഷോ നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ പ്രിവ്യു ഷോകളില്‍ നിന്ന് മാത്രം 50 കോടി രൂപ ചിത്രം നേടിയതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.


വിതരണ ബിസിനസ്

ആന്ധ്രയിലും തെലുങ്കാനയിലും ഉള്‍പ്പടെ തെലുങ്ക് പതിപ്പിന്റെ വിതരണം വിറ്റുപോയത് 120 കോടി രൂപയ്ക്കാണ്. മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 85 കോടി രൂപയ്ക്കാണ് വിറ്റത്. കേരളത്തില്‍ മാത്രം എട്ട് കോടി. ധര്‍മ പ്രൊഡക്ഷന്‍സ് ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് 80 കോടി രൂപയ്ക്കാണ്. യുഎസ് റൈറ്റ്‌സ് (തമിഴ്, തെലുങ്ക്, ഹിന്ദി) - 40 കോടി. മറ്റ് രാജ്യങ്ങളില്‍ 15 കോടി.


സാറ്റലൈറ്റ് റേറ്റ്

ഹിന്ദിയില്‍ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് 50 കോടി രൂപയ്ക്കാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 25 നും 30 കോടിയ്ക്കും ഇടയില്‍ സാറ്റലൈറ്റിലൂടെ നേടി. എല്ലാ ഭാഷകളിലും പാട്ടുകളുടെ സാറ്റലൈറ്റ് അവകാശം വിറ്റത് 25 - 30 കോടി രൂപയ്ക്കാണ്.

English summary
Filmmaker SS Rajamouli's Baahubali: The Conclusion has opened to phenomenal start at the box office. The Prabhas-starrer has beat the numbers of Sultan and Dangal, say reports.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam