»   » ബാഹുബലി 3 ദിവസം കൊണ്ട് നേടുന്നത് റെക്കോര്‍ഡ് കളക്ഷന്‍, എത്രയാണെന്നറിഞ്ഞാല്‍ ഒന്ന് അമ്പരക്കും!!!

ബാഹുബലി 3 ദിവസം കൊണ്ട് നേടുന്നത് റെക്കോര്‍ഡ് കളക്ഷന്‍, എത്രയാണെന്നറിഞ്ഞാല്‍ ഒന്ന് അമ്പരക്കും!!!

Posted By:
Subscribe to Filmibeat Malayalam

കാത്തിരിപ്പ് എന്ന വാക്കിന് വിരാമമായി. കട്ടപ്പ ബാഹുബലിയെ കൊന്നത് കുറെ പേര്‍ അറിഞ്ഞു കഴിഞ്ഞു. ഇന്ന് ഇന്ത്യയില്‍ റിലീസിനെത്തിയ സിനിമ കാണാനായി ദിവസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുപ്പു തുടങ്ങിയവരാണ് എല്ലാവരും.

ഇന്ത്യന്‍ സിനിമയില്‍ നിലവിലുണ്ടായിരുന്ന പല റെക്കോര്‍ഡുകളും മാറ്റി മറിച്ച സിനിമ വീണ്ടും ചരിത്രത്തില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ്. ലോകത്താകമാനം 9000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അവയില്‍ ബുക്കിങ്ങ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ മാത്രം കിട്ടിയ തുക ഞെട്ടിക്കുന്നതാണ്.

കാത്തിരിപ്പിന് വിരാമമായി

ഒരു സിനിമ പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ചിരിക്കുന്നത് അപൂര്‍വ്വമായിട്ടാണ്. അതിന് അവസാനമായി ഇന്ന് 'ബാഹുബലി' ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തി. ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയവരെല്ലാം ഒറ്റ സ്വരത്തില്‍ ഗംഭീരം എന്നാണ് പറയുന്നത്.

ടിക്കറ്റ് ബുക്കിങ്ങ് ഒരു ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങി 24 മണിക്കുറിനുള്ളില്‍ തന്നെ നേടിയത് റെക്കോര്‍ഡ് കളക്ഷനായിരുന്നു. 25 കോടിയാണ് ഒരു ദിവസം കൊണ്ട് മാത്രം ബാഹുബലിയുടെ ടിക്കറ്റ് ബുക്കിങ്ങിലുടെ മാത്രം കിട്ടിയതെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

ആദ്യം ദിനം 70 കോടി

ആദ്യ ദിനം 70 കോടിയായിരിക്കും ബാഹുബലി നേടുകയെന്നാണ് പുറത്തു വന്ന വാര്‍ത്തകളില്‍ പറയുന്നത്. വിതരണക്കാരനായ അക്ഷയ് റാതി പറയുന്നു.

മൂന്നു ദിവസം കൊണ്ട് 230 കോടി നേടും ?

ബാഹുബലി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആരും പ്രതീക്ഷിക്കാത്ത നിലയിലെത്തുമെന്നും മൂന്നു ദിവസം കൊണ്ട് 230 കോടി ആയിരിക്കും ബാഹുബലിയുടെ കളക്ഷന്‍ എന്നാണ് സിനിമയുടെ വിതരണക്കാര്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കണക്കുകള്‍ പുറത്തു വന്നത്.

ബാഹുബലിയെക്കാള്‍ മനോഹരം ബാഹുബലി 2

ബാഹുബലിയെക്കാള്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ടത് ബാഹുബലി- 2 ആണെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ മുഴുവാനും ടിക്കറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തിരിക്കുകയാണ്.

English summary
Baahubali 2 box office prediction: SS Rajamouli film to break Dangal records

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam