»   » മോഹന്‍ലാലിനെയും മമ്മൂട്ടിയുടെയും റെക്കോഡ് തെറിപ്പിച്ച് ബാഹുബലി, ഇനി എന്തൊക്കെ തകരുമോ ആവോ?

മോഹന്‍ലാലിനെയും മമ്മൂട്ടിയുടെയും റെക്കോഡ് തെറിപ്പിച്ച് ബാഹുബലി, ഇനി എന്തൊക്കെ തകരുമോ ആവോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകളും ഇതിനോടകം ബാഹുബലി ദ കണ്‍ക്ലൂഷന്‍ തിരിത്തിയെഴുതിക്കഴിഞ്ഞു. ആമീര്‍ ഖാന്റെ ദംഗലും, പികെയുമൊക്കെ സൃഷ്ടിച്ച ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡൊക്കെ തിരുത്തിയെഴുതാന്‍ പത്ത് ദിവസം മാത്രമേ ബാഹുബലിയ്ക്ക് വേണ്ടി വന്നുള്ളൂ.

ബാഹുബലി2 കാരണം മമ്മൂട്ടിയ്ക്കും നിവിന്‍ പോളിക്കും പണികിട്ടിയോ, തിയേറ്ററില്‍ നിന്ന് ഇറങ്ങേണ്ടി വരുമോ?


പ്രഭാസ്, റാണ, അനുഷ്‌ക ഷെട്ടി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ കണ്‍ക്ലൂഷന്‍ മലയാളത്തിലെയും ചില കലക്ഷന്‍ റെക്കോഡുകളൊക്കെ തിരുത്തിയെഴുതിക്കഴിഞ്ഞു.


ആദ്യ ദിവസത്തെ കലക്ഷന്‍

വളരെ പാടുപെട്ടാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ മോഹന്‍ലാലിന്റെ പുലിമുരുകന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ റെക്കോഡ് ബേധിച്ചത്. 4.31 കോടി രൂപ ആദ്യ ദിവസം നേടിയ ദ ഗ്രേറ്റ് ഫാദറായിരുന്നു ബാഹുബലി 2 റിലീസ് ചെയ്യുന്നത് വരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ ചിത്രം. എന്നാല്‍ 6 കോടി നേടി ബാഹുബലി 2 ആ റെക്കോഡ് പൊട്ടിച്ചുകൊടുത്തു.


ആദ്യത്തെ മൂന്ന് ദിവസം

വാരാന്ത്യം അവസാനിക്കുമ്പോള്‍ മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിലൂടെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തില്‍ നിന്നും നേടിയത് 19 കോടി രൂപയായിരുന്നു. നാല് ദിവസം കൊണ്ട് 15 കോടി നേടിയ ദ ഗ്രേറ്റ് ഫാദറായിരുന്നു അത് വരെ മികച്ച വിക്കന്റ് കലക്ഷന്‍ നേടിയ ചിത്രം. 12 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ വാരാന്ത്യത്തിലെ കലക്ഷന്‍.


10, 20, 30 കോടി ക്ലബ്ബ്

പുലിമുരുകനായിരുന്നു മലയാളത്തില്‍ ഏറ്റവും വേഗം പത്ത് കോടിയും 20 കോടിയും 30 കോടിയും ക്ലബ്ബിലേക്ക് കയറിയ ചിത്രം. എന്നാല്‍ ഈ റെക്കോഡുകള്‍ മാറ്റിയെഴുതാന്‍ ബാഹുബലിയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. രണ്ട് ദിവസം കൊണ്ട് ബാഹുബലി2 കേരളത്തില്‍ 10 കോടി ക്ലബ്ബിലേക്ക് കടന്നു. നാല് ദിവസം കൊണ്ട് 20 കോടിയും 7 ദിവസം കൊണ്ട് 30 കോടിയും 10 ദിവസം കൊണ്ട് 40 കോടിയും നേടി.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പുലിമുരുകന്‍ സൃഷ്ടിച്ച റെക്കോഡും ബാഹുബലി തിരുത്തിയെഴുതി. അഞ്ച് ദിവസം കൊണ്ട് ഒരു കോടിയും, 11 ദിവസം കൊണ്ട് രണ്ട് കോടിയുമാണ് ബാഹുബലി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്. എട്ട് ദിവസം കൊണ്ടാണ് പുലിമുരുകന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ഒരു കോടി നേടാന്‍ കഴിഞ്ഞത്. രണ്ട് കോടി നേടാന്‍ 14 ദിവസം വേണ്ടി വന്നു.


തിരുവനന്തപുരത്തെ കണക്ക്

തിരുവനന്തപുരത്തെ ഏറ്റവും മികച്ച തിയേറ്ററുകളിലൊന്നാണ് എയര്‍പ്ലസ്. പുലിമുരുകന്‍ തരംഗമായിരുന്ന സമയത്ത് 16 ദിവസം കൊണ്ട് ഒരു കോടി ഈ തിയേറ്ററില്‍ നിന്നും നേടി. എന്നാല്‍ പ്രഭാസിനും ബാഹുബലിയ്ക്കും ആ റെക്കോഡ് തിരുത്തിയെഴുതാന്‍ വേണ്ടി വന്നത് വെറും പത്ത് ദിവസം മാത്രമായിരുന്നു.


പുലിമുരുകനെ തോത്പിക്കുമോ?

ഇനി അറിയേണ്ടത് പുലിമുരുകന്റെ എക്കാലത്തെയും കലക്ഷന്‍ ബാഹുബലി മറികടക്കുമോ എന്നാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം എന്ന പേര് ഇതുവരെ 150 കോടി നേടിയ പുലിമുരുകനാണ്. ഈ കലക്ഷന്‍ ബേധിച്ചാല്‍ മലയാളികള്‍ക്കും ബാഹുബലിയാണ് എല്ലാത്തിനും മുകളില്‍ എന്ന് പറയേണ്ടി വരും !English summary
Baahubali 2 Box Office: Pulimurugan & The Great Father's Records That The Film Broke!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam