»   » ആയിരം കോടി ക്ലബ്ബിലെത്താന്‍ ബാഹുബലിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം, ഇതുവരെ നേടിയത് ചരിത്ര നേട്ടം

ആയിരം കോടി ക്ലബ്ബിലെത്താന്‍ ബാഹുബലിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം, ഇതുവരെ നേടിയത് ചരിത്ര നേട്ടം

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ദ കണ്‍ക്ലൂഷന്‍. ഇതുവരെ സൃഷ്ടിച്ച ഇന്ത്യന്‍ സിനിമയിലെ എല്ലാ കലക്ഷന്‍ റെക്കോര്‍ഡുകളും ഇതിനോടകം ബാഹുബലി കടന്നു കഴിഞ്ഞു. ഇനി ലക്ഷ്യം ഹോളിവുഡാണ്.

മലയാള സിനിമ ഇനി തലകുത്തി നിന്നാല്‍ കിട്ടുമോ.. ബാഹുബലി 7ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്


റിലീസ് ചെയ്ത് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴേക്കും ബാഹുബലി ദ കണ്‍ക്ലൂഷന്‍ ബോളിവുഡിലെ കലക്ഷന്‍ റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തി. ആയിരം കോടി പിന്നിടാന്‍ സിനിമയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം മതിയെന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ട്.


800 കോടിക്ക് മുകളില്‍

എട്ട് ദിവസം പിന്നിടുമ്പോഴേക്കും ബാഹുബലി ദ കണ്‍ക്ലൂഷന്‍ 800 കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങള്‍ ആമീര്‍ ഖാന്റെ ദംഗലും പികെയുമായിരുന്നു. അതൊക്കെ ഇനി പഴങ്കഥകള്‍ മാത്രം.


അവതാറിനെ തോത്പിക്കുമോ?

ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ജെയിംസ് കാമറോണിന്റെ അവതാറാണ്. 1200 കോടിയോളം ചെലവിട്ട് നിര്‍മിച്ച അവതാറിന്റെ കലക്ഷന്‍ 18000 കോടിയ്ക്ക് താഴെയാണ്. 250 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ബാഹുബലി 2 ദിവസങ്ങള്‍ക്കൊണ്ട് 1000 കോടി നേടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യാത്ര തുടരുകയാണെങ്കില്‍ അവതാറിന്റെ കലക്ഷനും പൊളിയുമോ?


കേരളത്തിലെ റിപ്പോര്‍ട്ട്

കേരളത്തില്‍ നിന്ന് ഏഴ് ദിവസം കൊണ്ട് ബാഹുബലി ദ കണ്‍ക്ലൂഷന്‍ നേടിയത് 31.7 കോടി രൂപയാണ്. മലയാളത്തിലെ സര്‍വ്വകാല റെക്കോഡായ പുലിമുരുകനെ ബാഹുബലി പിന്തള്ളും എന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ആറരക്കോടി രൂപയാണ് റിലീസിങ് ദിവസം ബാഹുബലി 2 കേരളത്തില്‍ നിന്നും വാരിയത്.


ഇനിയൊരു ബാഹുബലി

ബാഹുബലി ബിഗിനിങും ബാഹുബലി കണ്‍ക്ലൂഷനും ശേഷം എസ് എസ് രാജൗമലി ഈ സിനിമയുടെ മൂന്നാം ഭാഗം ഒരുക്കുന്നതായ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ അത് നിഷേധിച്ചു. ലണ്ടനില്‍ നടക്കുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്റെ അവസാന പ്രമോഷന്‍ പരിപാടിയും കഴിഞ്ഞാല്‍ ബാഹുബലി സീരീസ് അവസാനിക്കുകയാണെന്ന് ട്വിറ്ററില്‍ രാജമൗലി എഴുതിയിരുന്നു.English summary
SS Rajamouli's box office shattering Baahubali 2: The Conclusion has become the highest-grossing Indian film worldwide

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam