»   » ബാഹുബലി രണ്ടാം ഭാഗം; ക്ലൈമാക്‌സിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് എത്രയെന്നോ?

ബാഹുബലി രണ്ടാം ഭാഗം; ക്ലൈമാക്‌സിന് വേണ്ടി മാത്രം ചെലവഴിക്കുന്നത് എത്രയെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam


എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ക്ലൈമാക്‌സിലേക്ക് കടന്നു. ചിത്രീകരണത്തിന് വേണ്ടി മാത്രമായി വമ്പന്‍ തുകയാണ് ചെലവാക്കുന്നത്. 30 കോടി. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സിന് 15 കോടിയായിരുന്നു ചെലവഴിച്ചത്.

പത്ത് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുക. ക്ലൈമാക്‌സിന് വേണ്ടി തമന്ന കുതിര സവാരി അഭ്യസിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ക്ലൈമാക്‌സില്‍ തമന്നയുടെ ആക്ഷന്‍ രംഗങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്.

baahubali

ജൂണ്‍ 13ന് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദില്‍ വച്ചാണ് ചിത്രീകരണം. ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യേകതകളോടെ ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്‌ക, തമന്ന, രമ്യ കൃഷ്ണന്‍,സത്യരാജ്, എന്നിവരാണ് ചിത്രത്തിന്റെ ക്ലൈമാക്‌സില്‍.

English summary
'Baahubali 2' Climax To Be Shot On Budget Of 30 Crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam