»   » മലയാള സിനിമ ഇനി തലകുത്തി നിന്നാല്‍ കിട്ടുമോ.. ബാഹുബലി 7ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്

മലയാള സിനിമ ഇനി തലകുത്തി നിന്നാല്‍ കിട്ടുമോ.. ബാഹുബലി 7ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തെ സംബന്ധിച്ച് ഏറ്റവും വലിയ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ്. അന്യഭാഷയില്‍ ധാരാളം ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും ഒരു സിനിമയിക്കും പുലിമുരുകനോ മുന്‍പോ പിന്‍പോ കേരളത്തില്‍ ഒരു റെക്കോഡും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബാഹുബലി എന്തിനാണ് മലയാളത്തില്‍ ഡബ്ബ് ചെയ്തത്, വല്ലാത്ത ചതിയായിപ്പോയി.. ഈ ക്രൂരത വേണ്ടായിരുന്നു !!


എന്നാല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തിലെ എല്ലാ കണക്കുകൂട്ടലുകളും റെക്കോര്‍ഡുകളുമൊക്കെ മാറ്റിയെഴുതുകയാണ്. ഏഴ് ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളില്‍ ബാഹുബലി സൃഷ്ടിച്ച റെക്കോഡ് ഇനി ഏത് മലയാള സിനിമയ്ക്ക് തകര്‍ക്കാന്‍ കഴിയും.


ഏഴ് ദിവസത്തെ റിപ്പോര്‍ട്ട്

റിലീസ് ചെയ്ത് കൃത്യം ഒരാഴ്ച പിന്നിടുമ്പോല്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 31.7 കോടി രൂപയാണ്. ആ ബാഹുബലിയ്ക്ക് പുലിമുരുകന്‍ സൃഷ്ടിച്ചെടുത്ത 150 കോടി എന്ന സര്‍വ്വകാല റെക്കോഡ് പൊളിക്കാന്‍ ഇനിയധികം സമയം വേണ്ട.


ആദ്യ ദിവസം നേടിയത്

പുലിമുരുകന്റെ റെക്കോഡ് മറികടന്ന് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിര്‍ ആദ്യ ദിവസം സൃഷ്ടിച്ച റെക്കോര്‍ഡ് കലക്ഷന്‍ പുഷ്പം പോലെ മറികടന്നുകൊണ്ടാണ് ബാഹുബലി ആദ്യ ദിവസം കേരളത്തിലെത്തിയത്. ആറരക്കോടി രൂപ റിലീസിങ് ദിവസം തന്നെ കേരളത്തില്‍ നിന്നും നേടി.


ആഗോള തലത്തില്‍ ഇതുവരെ

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ഇതിനോടകം സിനിമ മാറിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമീര്‍ ഖാന്റെ പികെ സൃഷ്ടിച്ച 750 കോടിയൊക്കെ കാറ്റില്‍ പറത്തി, 800 കോടിയ്ക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. അമേരിക്കയില്‍ നിന്ന് മാത്രം 64 കോടിയാണത്രെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ നേടിയത്.


നിര്‍മാണച്ചെലവ്

180 കോടിയ്ക്കായിരുന്നു ബാഹുബലി ദ ബിഗിനിങ് ഒരുക്കിയത്. 650 കോടി രൂപ ചിത്രം ആകെ പ്രദര്‍ശനത്തിലൂടെ നേടി. ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി ചെലവായത് 250 കോടി രൂപയാണ്. ആദ്യ ദിവസം തന്നെ 125 കോടി രൂപ കലക്ഷന്‍ നേടി ചരിത്രം കുറിച്ചു ചിത്രം.


മലയാള സിനിമയെ ബാധിക്കുന്നു

അതേ സമയം എസ്എസ് രാജമൗലി പ്രഭാസിനെ നായകനാക്കി ചെയ്ത ബാഹുബലി എന്ന ചിത്രത്തിന്റെ പ്രദര്‍ശനം കേരളത്തില്‍ മറ്റ് സിനിമകളെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍, നിവിന്‍ പോളിയുടെ സഖാവ്, ബിജു മേനോന്റെ രക്ഷാധികാരി ബൈജു ഒപ്പ്, ദുല്‍ഖര്‍ സല്‍മാന്‍ സിഐഎ എന്നീ ചിത്രങ്ങളെ ബാഹുബലിയുടെ കുത്തിയൊഴുക്ക് ബാധിക്കുന്നു.English summary
Baahubali 2 Collection report 7 days

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam