»   » യുഎസ് ബോക്‌സ് ഓഫീസിലും ഇനി ഇന്ത്യന്‍ പടയോട്ടം!!! ഹോളിവുഡ് ചിത്രങ്ങളും ഏറെ പിന്നില്‍!!!

യുഎസ് ബോക്‌സ് ഓഫീസിലും ഇനി ഇന്ത്യന്‍ പടയോട്ടം!!! ഹോളിവുഡ് ചിത്രങ്ങളും ഏറെ പിന്നില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ എതിരാളില്ലാതെ കുതിപ്പ് തുടരുകയാണ് ബാഹുബലി. റിലീസ് ചെയ്ത് വെറു രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. എസ്എസ് രാജമൗലി ഒരുക്കിയ ഈ ഇതിഹാസം പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടിയാണ് കുതിക്കുന്നത്. 

ഇന്ത്യയില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ബാഹുബലി യുഎസില്‍ ഹോളിവുഡ് ചിത്രങ്ങളെപ്പോലും പിന്നിലാക്കുന്ന കളക്ഷനാണ് ആദ്യ ആഴ്ച നേടിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന അപൂര്‍വ നേട്ടമാണത്. 

ഹോളിവുഡ് ചിത്രങ്ങള്‍ അരങ്ങ് വാഴുന്ന യുഎസ് ബോക്‌സ് ഓഫീസില്‍ ആദ്യ ആഴ്ച റെക്കോര്‍ഡ് കളക്ഷനാണ് ബാഹുബലി നേടിയത്. യുഎസില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. അത് മാത്രമല്ല ബോസ് ബേബി പോലുള്ള ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 10.3 മില്യണ്‍ യുഎസ് ഡോളറാണ് ചിത്രം നേടിയത്.

ബാഹുബലി എന്ന ഇന്ത്യന്‍ ചിത്രം ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി യുഎസ് ബോക്‌സ് ഓഫീസ് കീഴടക്കിയത് യുഎസ് മാധ്യമങ്ങള്‍ ആഘോഷമാക്കി. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച് ആധികാരികമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആയിരം കോടി എന്ന മാന്ത്രിക സംഖ്യ തൊട്ട ചിത്രമാണ് ബാഹുബലി. അതും റിലീസ് ചെയ്ത് രണ്ടാഴ്ച്ചക്കുള്ളില്‍. ആദ്യ 800 കോടി, 900 കോടി എന്നിവയും ബാഹുബലി സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

ബോളിവുഡ് സൂപ്പര്‍ ഹീറോസായ ആമിര്‍ ഖാനേയും സല്‍മാന്‍ ഖാനേയും കടത്തിവെട്ടിയാണ് രാജമൗലി ചിത്രം ബാഹുബലി നേട്ടം കൊയ്തത്. അതും ഒരു തെന്നിന്ത്യന്‍ താരത്തെ പ്രധാന കഥാപാത്രമാക്കി. ആമിര്‍ ഖാന്റെ പികെയും സല്‍മാന്‍ ഖാന്റെ സുല്‍ത്താനുമായിരുന്നു ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ്. ആ നേട്ടങ്ങളാണ് പഴങ്കഥയായത്.

English summary
Baahubali 2, stands as the third highest grosser (opening weekend) in the USA box office, beating the collections of Hollywood films like Boss Baby, and Tom Hanks’ The Circle. The SS Rajamouli directorial has collected $10.3 million on its opening weekend.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam