»   » മോഹന്‍ലാല്‍ മുട്ടുമടക്കിയോ; ബാഹുബലി കേരളത്തില്‍ ഏറ്റവും വേഗം 50 കോടി കടക്കുന്ന ചിത്രം !!

മോഹന്‍ലാല്‍ മുട്ടുമടക്കിയോ; ബാഹുബലി കേരളത്തില്‍ ഏറ്റവും വേഗം 50 കോടി കടക്കുന്ന ചിത്രം !!

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തിലെ കലക്ഷന്‍ റെക്കോഡുകളെല്ലാം ഇതിനോടകം എസ് എസ് രാജമൗലിയുടെ ബാഹുബലി തിരുത്തിയെഴുതിക്കഴിഞ്ഞു. ഇനി പുലിമുരുകന്റെ റെക്കോഡ് കലക്ഷന്‍ മാത്രമേ ബാക്കിയുള്ളൂ. അതും വൈകാതെ തകര്‍ക്കുമെന്നാണ് ട്രേഡ് അനലൈസ് വിലയിരുത്തലുകള്‍.

അടുത്ത സിനിമയ്ക്ക് മുന്‍പേ പ്രഭാസിന് കല്യാണം, വധു അനുഷ്‌ക തന്നെയോ...?


പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഇതിനോടകം 50 കോടി ക്ലബ്ബിലെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.


50 കോടി കടന്നു

പതിനാല് ദിവസങ്ങള്‍ക്കുള്ളിലാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ 50 കോടി ക്ലബ്ബ് കടന്നത്. ഇതുവരെ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 52.5 കോടി ഗ്രോസ് കലക്ഷന്‍ നേടി എന്നാണ് വിവരം.


പുലിമുരുകനെ പിന്നിലാക്കി

മലയാളത്തില്‍ ഏറ്റവും വേഗം 50 കോടി കടന്ന ചിത്രമെന്ന പേര് ഇതുവരെ മോഹന്‍ലാല്‍ നായകനായ പുലിമുരുകനായിരുന്നു. എന്നാല്‍ ആ പേര് ഇപ്പോള്‍ അന്യഭാഷാ ചിത്രമായ ബാഹുബലി നേടിയെടുത്തു. കേരളത്തില്‍ ഏറ്റവും വേഗം 50 കോടി കടന്ന ചിത്രം ബാഹുബലിയാണത്രെ.


150 കോടി അടിക്കുമോ?

150 കോടി നേടിയ പുലിമുരുകനാണ് മലയാളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കലക്ഷന്‍ നേടിയ ചിത്രം. മലയാളത്തില്‍ 100 കോടി കടക്കുന്ന രണ്ടാമത്തെ ചിത്രം ബഹുബലിയായിരിയ്ക്കും എന്നും, അതും പുലിമുരുകനെക്കാള്‍ വേഗത്തില്‍ 100 കോടി ബാഹുബലി കടക്കും എന്നുമൊക്കെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.


ഇപ്പോഴും 300 തിയേറ്ററുകളില്‍

കേരളത്തില്‍ മുന്നൂറില്‍ പരം തിയേറ്ററുകളിലായിട്ടാണ് ബാഹുബലി ആദ്യ ദിവസം പ്രദര്‍ശനത്തിനെത്തിയത്. പത്ത് ദിവസം കൊണ്ട് ചിത്രം 44 കോടി ഗ്രോസ് കലക്ഷനും നേടി. രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രം കേരളത്തില്‍ ഇപ്പോഴും മുന്നൂറ് തിയേറ്ററുകള്‍ തന്നെ നിലനിര്‍ത്തുന്നു.


ആദ്യ ദിവസങ്ങളില്‍

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ സൃഷ്ടിച്ച ഓപ്പണിങ് ഡേ കലക്ഷന്‍ (4.31 കോടി) റെക്കോഡ് പൊട്ടിച്ചാണ് ബാഹുബലി 2 എത്തിയത്. ആദ്യ ദിവസം (വെള്ളി) തന്നെ ചിത്രം കേരളത്തില്‍ നിന്ന് 5.45 കോടി ഗ്രോസ് കലക്ഷന്‍ നേടി. ശനിയാഴ്ച 5.10 കോടിയും ഞായറാഴ്ച 5.25 കോടിയുമാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത്.


അന്യഭാഷാ ചിത്രം കേരളത്തില്‍

ഇതാദ്യാമായാണ് ഒരു അന്യഭാഷാ ചിത്രത്തിന് കേരളത്തില്‍ ഇത്രയും വലിയ വരവേല്‍പ് ലഭിയ്ക്കുന്നത്. ഇതുവരെ 20 കോടി ഗ്രോസ് കലക്ഷന്‍ നേടിയ വിക്രമിന്റെ ഐ ആയിരുന്നു കേരളത്തില്‍ അന്യഭാഷാ ചിത്രങ്ങളില്‍ മുന്നില്‍. എന്നാല്‍ ബാഹുബലിയാകട്ടെ മലയാള സിനിമയെയും കടത്തിവെട്ടുകയാണ്.English summary
Baahubali 2: Enters The 50-Crore Club At The Kerala Box Office To Create History!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam