»   » ബാഹുബലി 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എപ്പോള്‍ റിലീസ് ചെയ്യും എന്നറിയണ്ടേ...

ബാഹുബലി 2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എപ്പോള്‍ റിലീസ് ചെയ്യും എന്നറിയണ്ടേ...

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം 2017 ല്‍ റിലീസ് ചെയ്യും എന്നാണ് വിവരം.

എന്തായാലും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈ വര്‍ഷം തന്നെ കാണാന്‍ കഴിയും. ഒക്ടോബര്‍ 23 ന് ബാഹുബലിയുടെ 2 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും. നായകന്‍ പ്രഭാസിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.


baahubali

ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായി. ക്ലൈമാക്‌സിന് വേണ്ടി വലിയ മുന്നൊരുക്കങ്ങള്‍ വേണ്ടിവരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ് ടീം.


പ്രഭാസിനൊപ്പം റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന ഭട്ടിയ, രമ്യ കൃഷ്ണന്‍, രമ്യ കൃഷ്ണന്‍, നാസര്‍, സത്യരാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നവത്.

English summary
It looks like the makers of the much-awaited Baahubali 2 are planning to release the first look of the film on October 23. It also happens to be the birthday of the film's lead actor Prabhas.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam