»   » ചോര പൊടിഞ്ഞിറങ്ങുന്ന മുഖവുമായി ബാഹുബലി!!! ട്രെയിലറിന് മുന്നേ എത്തിയ ടീസര്‍!!!

ചോര പൊടിഞ്ഞിറങ്ങുന്ന മുഖവുമായി ബാഹുബലി!!! ട്രെയിലറിന് മുന്നേ എത്തിയ ടീസര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. അത്രമേല്‍ ആകാംഷ സമ്മാനിച്ചാണ് ഒന്നാം ഭാഗം അവസാനിച്ചത്. എസ്എസ് രാജമൗലി ഒരുക്കുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്റെ ട്രെയിര്‍ ഇറങ്ങുന്ന തിയതിക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനിടെയാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പന്ത്രണ്ട് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബാഹുബലിയായി എത്തുന്ന പ്രഭാസ് മാത്രമാണ് ടീസറിലുള്ളത്. ആദ്യ ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് ടീസര്‍. ട്രെയിലര്‍ റിലീസിംഗ് തിയതിയാണ് ടീസറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബാഹുബലി ദ കണ്‍ക്ലൂഷന്റെ ട്രെയിലര്‍ റിലീസ് മാര്‍ച്ച് 16നാണ് സംഘടിപ്പിക്കുന്നത്. ട്രെയിലര്‍ റിലീസ് വലിയ പരിപാടിയായി നടത്താനാണ് തീരുമാനം. മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ ബോളിവുഡ്, തമിഴ്, മലയാളം ഇന്‍ഡ,്ട്രിയിലെവലിയ താരങ്ങള്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായിട്ടാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഒരു സിനിമ പുറത്തിറക്കുന്ന അതേ തയാറെടുപ്പുകളോടെയാണ് ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങുന്നത്. ടീസറിന്റെ അവസാന ഘട്ട പണികള്‍ പുരോഗമിക്കുകയാണ്. അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ക്യാമറാമാന്‍ സെന്തില്‍ കുമാറാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സാങ്കേതിക സംഘത്തിലെ തലവന്‍ സിവി റാവോ, സീനിയര്‍ കളറിസ്റ്റ് ശിവകുമാര്‍ എന്നിവരാണ് സെന്തിലിനെ സഹായിക്കാനുള്ളത്.

പ്രേക്ഷകരെ ആകാംഷ അവസാനിപ്പിച്ച് ചിത്രം ഏപ്രില്‍ 28ന് ലോക വ്യാപകമായി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ മലയാളം പതിപ്പ് അന്നേദിനം കേരളത്തിലെ തിയറ്ററുകളിലുമെത്തും. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

വാത്സല്യ ബഹുമാനങ്ങളോടെ കട്ടപ്പ വളര്‍ത്തിയ രാജകുമാരനെ പിന്നീട് തന്റെ രാജാവായി മാറിയ ബാഹുബലിയെയാണ് കട്ടപ്പ കൊലപ്പെടുത്തിയത്. സിംഹാസനത്തിന്റെ അടിമയായ കട്ടപ്പ സിംഹാനത്തിലിരിക്കുന്ന രാജാവിന്റെ ആജ്ഞാനുവര്‍ത്തിയാണ്. എന്നാല്‍ അതേ രാജാവിനെ തന്നെയാണ് കട്ടപ്പ കൊലപ്പെടുത്തുന്നത്. ഇതിന്റെ കാരണം അറിയുന്നതിനാണ് ഒരു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

ടീസർ കാണാം...

English summary
Baahubali 2 new teaser released. Its like a curtain raiser of the trailer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam