»   » ആഗസ്റ്റ് സിനിമാസിനും ആശിര്‍വാദിനും കിട്ടിയില്ല, ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം

ആഗസ്റ്റ് സിനിമാസിനും ആശിര്‍വാദിനും കിട്ടിയില്ല, ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ വാനോളം പ്രതീക്ഷയും വച്ച് കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആദ്യം ഭാഗം അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഒരു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീണ്ടത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായി ബാഹുബലി ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ഇപ്പോള്‍ റിലീസിന് മുമ്പായി ചിത്രത്തിന്റെ വിതരണവകാശ ചര്‍ച്ചകള്‍ നടക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്ക് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റു പോയതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഏറ്റവും വലിയ തുകയ്ക്ക് സ്വന്തമാക്കിയ കബാലിയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നതാണ് ഇതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗ്ലോബ്ബല്‍ യുണൈറ്റഡ് മീഡിയയാണ് ബാഹുബലിയുെട കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. തുടര്‍ന്ന് വായിക്കൂ...


ആഗസ്റ്റ് സിനിമാസ്-ആശിര്‍വാദ് സിനിമാസ്

പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗ്ലോബ്ബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.


11.5 കോടി

11.5 കോടിയാണ് ഗ്ലോബ്ബല്‍ യുണൈറ്റഡ് മീഡിയ ബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് നല്‍കിയത്.


ആദ്യം ഭാഗം

4.5 കോടിക്കാണ് ബാഹുബലി ആദ്യ ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റത്.


സാറ്റ്‌ലൈറ്റ് അവകാശം

മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ഇന്ത്യയാണ് സ്വന്തമാക്കിയത്. ഹിന്ദിയുടെ സംപ്രേഷണവകാശം സോണി ടിവി 51 കോടിക്ക് സ്വന്തമാക്കി.


റിലീസ്

2017 ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.തമന്നയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Baahubali 2 Gets Record Price From Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam