»   » ബാഹുബലി കണ്ട് രജനികാന്തിന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു! മറുപടിയുമായി രാജമൗലിയും!!!

ബാഹുബലി കണ്ട് രജനികാന്തിന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു! മറുപടിയുമായി രാജമൗലിയും!!!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി ഇന്ത്യന്‍ സിനിമയിലെ പല ചരിത്രങ്ങളും തിരുത്തിക്കുറിച്ച് മുന്നേറ്റം തുടരുകയാണ്.ചിത്രം തിയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നതിനൊപ്പം ആശംസകളുമായി താരങ്ങളെല്ലാം രംഗത്തെത്തിയിരുന്നു.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബാഹുബലിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം രാജമൗലിക്കും റാണ ദഗ്ഗുപതിക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.

ആശംസകളുമായി രജനികാന്തും

ബാഹുബലിയുടെ വിജയത്തില്‍ എല്ലാവരും സന്തോഷത്തിലാണ്. രാജമൗലിക്ക് അഭിനന്ദനം പലരും രേഖപ്പെടുത്തിയിരുന്നു. അതിനൊപ്പം ഇരട്ടി മധുരം നല്‍കുന്നതായിട്ടാണ് രജനികാന്തിന്റെ ട്വീറ്റ്.

ബാഹുബലി 2 ഇന്ത്യ സിനിമയുടെ അഭിമാനമാണ്

ട്വിറ്ററിലുടെയാണ് താരം തന്റെ ആശംസകള്‍ അറിയിച്ചത്. ബാഹുബലി 2 ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ്. ദൈവത്തിന്റെ സ്വന്തം മകനായ രാജമൗലിക്കും സംഘത്തിനും എന്റെ അഭിനന്ദനംഎ്ന്നുമാണ് സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞയുന്നത്.

തലൈവാ എന്നു അഭിസംബോധന ചെയ്യുന്നത്

തലൈവാ എന്നാണ് രജനികാന്തിനെ രാജമൗലി അഭിസംബോധന ചെയ്തത്. വന്‍ താരനിരകളായിരുന്നു ബാഹുബലിക്ക് സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് വന്നത്. എന്നാല്‍ കമല്‍ ആര്‍ ഖാന്‍ ബാഹുബലി കംപ്യൂട്ടര്‍ ഗെയിം ആണെന്നുള്ള തരത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ആവേശഭരിതമാക്കുന്ന വാക്കുകള്‍

ബാഹുബലിയെക്കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ വാക്കുകള്‍ തന്നെ ആവേശഭരിതമാക്കിയെന്നാണ് പറയുന്നത്. ദൈവം നേരിട്ടു വന്ന അനുഗ്രഹിച്ച അനുഭവമാണെന്നും ഇതിലും വലുതായി മറ്റൊന്നും കിട്ടാനില്ലെന്നുമാണ് സംവിധായകന്‍ രാജമൗലി പറയുന്നത്.

റാണ ദഗ്ഗുപതിയ്ക്കും രജനിയുടെ ആശംസകള്‍

ബാഹുബലിയിലെ വില്ലന്‍ കഥാപാത്രമായ പല്‍വാള്‍ ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുപതിക്കും രജനികാന്ത് ആശംസകള്‍ അറിയിച്ചിരുന്നു.

ബാഹുബലിയുടെ വിജയം

ഇന്ത്യന്‍ സിനിമയിലെ വന്‍ ഹിറ്റായി തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. രാജമൗലിയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ 'ബാഹുബലി'യുടെ രണ്ടാം ഭാഗമാണ് കഴിഞ്ഞ ദിവസം റിലീസായത്.

നാലു ദിവസം കൊണ്ട് നേടിയത് ഞെട്ടിക്കുന്ന കണക്ക്

ഏപ്രില്‍ 28 നാണ് ഇന്ത്യയില്‍ ബാഹുബലി റിലീസായത്. ആദ്യ ദിവസം തന്നെ 100 കോടി മറികടന്ന ചിത്രം നാലു ദിവസം കൊണ്ട് 500 കോടി എത്തിയിരിക്കുകയാണ്.

English summary
Baahubali 2 box office prediction: SS Rajamouli film to break Dangal records

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam