»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ റെക്കോഡ് കാറ്റില്‍ പറത്തി ബാഹുബലി കേരളത്തില്‍ !!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ റെക്കോഡ് കാറ്റില്‍ പറത്തി ബാഹുബലി കേരളത്തില്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകത്തെയും പ്രേക്ഷരെയും അത്ഭുതപ്പെടുത്തി എസ് എസ് രാജമൗലിയുടെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രദര്‍ശനം തുടരുകയാണ്. ലോക സിനിമയില്‍ തന്നെ കലക്ഷന്റെ കാര്യത്തില്‍ റെക്കോഡ് സൃഷ്ടിയ്ക്കുമെന്നാണ് വിലയിരുത്തലുകള്‍.

മൂന്ന് ദിവസം കൊണ്ട് ബാഹുബലി നേടിയ കലക്ഷന്‍, ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു ചിത്രത്തിന് കഴിയുമോ?


കേരളത്തിലെയും സര്‍വ്വകാല റെക്കോഡുകള്‍ ഇതിനോടകം ബാഹുബലി പിഴിതെറിഞ്ഞു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ സൃഷ്ടിച്ച റെക്കോഡുകളാണ് ബാഹുബലി കാറ്റില്‍ പറത്തുന്നത്. മൂന്ന് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് നോക്കാം...


മൂന്ന് ദിവസം കൊണ്ട്

റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ബാഹുബലി ദ കണ്‍ക്ലൂഷന്‍ കേരളത്തില്‍ നിന്നും മാത്രം നേടിയത് 17.80 കോടി രൂപയാണ്. കേരളത്തില്‍ പത്ത് കോടിയും പതിനഞ്ച് കോടിയും ഏറ്റവുമാദ്യം കടക്കുന്ന ചിത്രമെന്ന പേര് ചിത്രത്തിന്റെ മലയാളം പതിപ്പ് ഇതിനോടകം സ്വന്തമാക്കി. പുലിമുരുകന്‍ റെക്കോഡൊക്കെ പൊളിഞ്ഞു.


ആദ്യ ദിവസം നേടിയത്

ഏപ്രില്‍ 28 നായിരുന്നു ബാഹബലി ദ കണ്‍ക്ലൂഷന്‍ തിയേറ്ററിലെത്തിയത്. ആദ്യ ദിവസം തന്നെ 6.5 കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും വാരിയത്. പുലിമുരുകനെ തകര്‍ത്ത് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിവസം നേടിയ കലക്ഷന്‍ റെക്കോഡ് മണിക്കൂറുകള്‍ കൊണ്ട് ബാഹുബലി തിരുത്തിയെഴുതി.


രണ്ടും മൂന്നും ദിവസം

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രണ്ടാം ദിവസവും മൂന്നാം ദിവസവും ബാഹബലിയ്ക്ക് ഗംഭീര സ്വീകരണമാണ് കേരളത്തില്‍ ലഭിച്ചത്. അഞ്ച് കോടി വീതം ശനിയും ഞായറും പ്രദര്‍ശിപ്പിച്ചതിലൂടെ ചിത്രം നേടി. ചരിത്രത്തിലെ ഏറ്റവും മികച്ച വാരാന്ത്യമായിരുന്നു ബാഹുബലിയ്ക്ക്.


ആകെ കലക്ഷന്‍

യുഎസ്സിലെയും കാനഡയിലെയും ആസ്‌ട്രേലിയയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയുമൊക്കെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബാഹുബലി മൂന്ന് ദിവസം കൊണ്ട് നേടിയത് 506 കോടി രൂപയാണ്. എല്ലാ ഭാഷകളിലുമായിട്ടാണ് ഈ കണക്ക്


ഇത് ചരിത്രമാവും

ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ജെയിംസ് കാമറോണിന്റെ അവതാറാണ്. 1200 കോടിയോളം ചെലവിട്ട് ഒരുക്കിയ അവതാര്‍ ആകെ നേടിയ കലക്ഷന്‍ രണ്ടായിരം കോടിയ്ക്ക് താഴെയാണ്. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഈ വിജയ യാത്ര തുടരുകയാണെങ്കില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് അവതാറിന്റെ റെക്കോഡ് പൊട്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍


ആദ്യ ദിവസം ഞെട്ടിച്ചു

മലയാളം ഉള്‍പ്പടെ നാല് ഭാഷകളിലായിട്ടാണ് ബാഹുബലി തിയേറ്ററിലെത്തിയത്. 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത് 121 കോടി രൂപയാണ്. ബോക്‌സോഫീസ് ചരിത്രത്തില്‍ ഇത് പുതിയ റെക്കോഡാണ്. അമ്പത് കോടിയായിരുന്നു ബാഹുബലി ആദ്യ ഭാഗത്തിന്റെ ഓപ്പണിങ് ഡേ കലക്ഷന്‍.English summary
According to the latest reports that have come in, Baahubali 2: The Conclusion has made a total collection of 17.80 Crores, from its 3 days of run in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam