»   » അരുമയോടെ ലാളിച്ചു! പിന്നില്‍ നിന്നും കുത്തി!!! കട്ടപ്പയുടെ ചിത്രവുമായി പുതിയ പോസ്റ്റര്‍!!!

അരുമയോടെ ലാളിച്ചു! പിന്നില്‍ നിന്നും കുത്തി!!! കട്ടപ്പയുടെ ചിത്രവുമായി പുതിയ പോസ്റ്റര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഈ വര്‍ഷം രാജ്യത്തെ പ്രേക്ഷകര്‍ ഓന്നടങ്കം കാത്തിരിക്കുന്ന ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷനാണ്. എസ്എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങി. ബാഹുബലിയുടെ മരണത്തിന് കാരണക്കാരനായ കട്ടപ്പയും ബാഹുബലിയുമാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍.

ചിത്രത്തിന്‍േതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്റര്‍ വലിയ ഹിറ്റായിരുന്നു. ആനയുടെ മസ്തകത്തില്‍ ചവുട്ടി നില്‍ക്കുന്ന ബാഹുബലിയുടെ ചിത്രമായിരുന്നു ആദ്യ പോസ്റ്ററിലുണ്ടായിരുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംവിധായകന്‍ രാജമൗലിയാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ബാഹുബലി ദ കണ്‍ക്ലൂഷനിലെ പുതിയ പോസ്റ്ററില്‍ കട്ടപ്പയാണ് താരം. ശിശുവായ ബാഹുബലിയെ ലാളിക്കുന്നതും രാജാവായ ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്നതുമായ കട്ടപ്പയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

വാത്സല്യ ബഹുമാനങ്ങളോടെ കട്ടപ്പ വളര്‍ത്തിയ രാജകുമാരനെ പിന്നീട് തന്റെ രാജാവായി മാറിയ ബാഹുബലിയെയാണ് കട്ടപ്പ കൊലപ്പെടുത്തിയത്. സിംഹാസനത്തിന്റെ അടിമയായ കട്ടപ്പ സിംഹാനത്തിലിരിക്കുന്ന രാജാവിന്റെ ആജ്ഞാനുവര്‍ത്തിയാണ്. എന്നാല്‍ അതേ രാജാവിനെ തന്നെയാണ് കട്ടപ്പ കൊലപ്പെടുത്തുന്നത്. ഇതിന്റെ കാരണം അറിയുന്നതിനാണ് ഒരു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

റിലീസിന് ഒരു മാസം മുമ്പ് മാത്രമാണ് ചിത്രത്തിന്റെ ആദ്യ ട്രെയിര്‍ പുറത്തിറങ്ങുന്നത്. അതും കാലേകൂട്ടി പ്രഖ്യാപിച്ച ദിനത്തില്‍. ട്രെയിലര്‍ പുറത്തിറങ്ങുന്ന ദിനം പ്രഖ്യാപിച്ചതും മാധ്യമ ശ്രദ്ധ നേടി. ചിത്രത്തിന്റെ ചുരുക്കം ചില പോസ്റ്റുകള്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിരുന്നത്. അനുഷകയാണ് ചിത്രത്തിന്റെ ട്രെയിലര്‍ വൈകുന്നതിന് കാരണമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത് നിഷേധിച്ചിരുന്നു.

പ്രേക്ഷകരെ ആകാംഷ അവസാനിപ്പിച്ച് ചിത്രം ഏപ്രില്‍ 28ന് ലോക വ്യാപകമായി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ മലയാളം പതിപ്പ് അന്നേദിനം കേരളത്തിലെ തിയറ്ററുകളിലുമെത്തും. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ആകാംഷ വര്‍ദ്ധിപ്പിക്കുന്ന പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടുള്ള സംവിധായകന്‍ എസ്എസ് രാജമൗലിയുടെ ട്വിറ്റര്‍ പോസ്റ്റ് കാണാം.

English summary
Baahubali 2: SS Rajamouli unveils new poster which hints at “Why did Kattappa kill Baahubali?” Rajamouli said that he never expected the climax twist of the first part to become such a big hit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam