»   » 200 കോടി മുടക്കി നിര്‍മ്മിച്ചതല്ലേ അപ്പോള്‍ ഇത്തരമൊരു അബദ്ധം, ബാഹുബലി പോസ്റ്ററിലെ വലിയ അബദ്ധം??

200 കോടി മുടക്കി നിര്‍മ്മിച്ചതല്ലേ അപ്പോള്‍ ഇത്തരമൊരു അബദ്ധം, ബാഹുബലി പോസ്റ്ററിലെ വലിയ അബദ്ധം??

Posted By: Nihara
Subscribe to Filmibeat Malayalam

സാങ്കേതിക മികവാണ് ബാഹുബലിക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഓരോന്നും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ട് അധികം നാളായിട്ടില്ല. പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ അതിലെ അബദ്ധങ്ങള്‍ കണ്ടെത്തിയത്.

ഇങ്ങനെയും അബദ്ധം സംഭവിക്കുമോ??

200 കോടി രൂപ മുതല്‍ മുടക്കില്‍ ഇറങ്ങുന്ന ചിത്രത്തിന് ഇത്തരത്തിലൊരു അബദ്ധം സംഭവിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സാങ്കേതിക മികവിന് ഇത്രയധികം പ്രാധാന്യം നല്‍കുന്ന അധികൃതര്‍ എന്തുകൊണ്ട് ഇതു ശ്രദ്ധിച്ചില്ലെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

ഇങ്ങനെ അമ്പു തൊടുക്കാന്‍ പറ്റുമോ

ബാഹുബലിയും ദേവസേനയും അമ്പു തൊടുക്കുന്ന രംഗമുള്ള പോസ്റ്ററിലെ പിഴവാണ് സോഷ്യല്‍ മീഡിയ ട്രോളാക്കിയത്. പോസ്റ്റര്‍ പരിശോധിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ തന്നെ ഈ പിഴവ് കണ്ടെത്താന്‍ കഴിയും.

ഡിസൈനറുടെ ശ്രദ്ധക്കുറവ്

ഇടതു വശത്ത് നില്‍ക്കുന്ന പ്രഭാസിന്റെ വില്ലിലെ രണ്ട് അമ്പുകളാണ് പ്രശ്‌നമുണ്ടാക്കിയത്. സൂക്ഷിച്ചു നോക്കിയാല്‍ ഇവയ്ക്കിടയിലെ അബദ്ധം മനസ്സിലാവും. പ്രഭാസിന്റെ അമ്പുകള്‍ അനുഷ്‌കയുടെ വില്ലിന് ഇപ്പുറത്തായി കാണാം. അമ്പ് ഫിറ്റ് ചെയ്ത ഡിസൈനറുടെ ശ്രദ്ധക്കുറവാണ് ഇത്തരമൊരു അബദ്ധത്തിന് കാരണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ചെറിയ അബദ്ധമല്ലേ ക്ഷമിച്ചൂടേ..

ചെറിയ ഒരു അബദ്ധത്തെ പര്‍വതീകരിക്കേണ്ട ആവശ്യമുണ്ടോയെന്നാണ് ആരാധകര്‍ വിമര്‍ശകരോട് ചോദിക്കുന്നത്. എന്തായാലും സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ അബദ്ധങ്ങളെക്കുറിച്ച് ട്രോളുകള്‍ വന്നുകഴിഞ്ഞു.

English summary
Social media trolls Bahubali 2 poster.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam