»   » ബാഹുബലിക്കായി പ്രഭാസ് നല്‍കിയത് നാലല്ല, ഏഴ് വര്‍ഷം!!! വേറെയുണ്ടോ ഇതുപോലൊരു താരം???

ബാഹുബലിക്കായി പ്രഭാസ് നല്‍കിയത് നാലല്ല, ഏഴ് വര്‍ഷം!!! വേറെയുണ്ടോ ഇതുപോലൊരു താരം???

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബാഹുബലി എന്ന ചിത്രത്തിനായി നാല് വര്‍ഷാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും ചെലവഴിച്ചത്. ഈ നാല് വര്‍ഷങ്ങള്‍ കൊണ്ട് രണ്ട് ഭാഗങ്ങളായി ബാഹുബലി പൂര്‍ത്തിയാക്കി. ആദ്യ ഭാഗം 2015 ജൂലൈ പത്തിന് തിയറ്ററിലെത്തി.

  ബാഹുബലിയക്കായ് ഏറ്റവും കൂടുതല്‍ കാലം ചിലവഴിച്ച താരം ചിത്രത്തിലെ നായകനായ പ്രഭാസ് തന്നെയാണ്. മറ്റുള്ളവര്‍ ഇതിനിടെ വേറെ സിനിമകളിലും അഭിനയിച്ചിരുന്നു.

  നാലല്ല ഏഴ് വര്‍ഷം

  ബാഹുബലിക്കായി നാലല്ല ഏഴ് വര്‍ഷം വരെ നല്‍കാനും താന്‍ തയാറായിരുന്നെന്ന് പ്രഭാസ് പറഞ്ഞു. മറ്റൊരു ചിത്രങ്ങളിലും ഈ നാല് കൊല്ലം പ്രഭാസ് അഭിനയിച്ചില്ല. ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെയായിരുന്നു പ്രഭാസ് ഇക്കാര്യം വ്യക്തമാക്കിയത്.

  വെല്ലുവിളിയായ മുടി

  സിനിമയില്‍ പ്രഭാസിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി അമിതമായി വളര്‍ന്ന തലമുടിയായിരുന്നു. പലപ്പോഴും നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാരുന്നു മുടി. തന്റെ ചിത്രീകരണം അവസാനിച്ച് ആദ്യം ചെയ്തത് മുടി മുറിക്കുകയായിരുന്നെന്ന് പ്രഭാസ് പറയുന്നു.

  ക്ഷമയോടെ കാത്തിരുന്നവര്‍ക്ക് നന്ദി

  നാല് വര്‍ഷത്തിനിടെ രണ്ട് വര്‍ഷത്തിന് മുമ്പ് ബാഹുബലിയുടെ ഒന്നാം ഭാഗം മാത്രമാണ് പ്രഭാസ് ചിത്രമായി തിയറ്ററിലെത്തിയത്. ബാഹുബലി രണ്ടാം ഭാഗം ഈ മാസം ഒടുവിലും തിയറ്ററിലെത്തും. ഇതിനിടെ തന്റെ ചിത്രങ്ങള്‍ക്കായി കാത്തിരുന്ന ആരാധകര്‍ക്ക് നന്ദി പറയാനും ഓഡിയോ റിലീസിംഗ് ചടങ്ങില്‍ പ്രഭാസ് മറന്നില്ല.

  ഒടുവില്‍ നായകനായി എത്തിയത്

  2013ല്‍ പുറത്തിറങ്ങിയ മിര്‍ച്ചിയായിരുന്നു പ്രഭാസ് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ 2014ല്‍ ആക്ഷന്‍ ജാക്‌സന്‍ എന്ന ഹിന്ദി ചിത്രത്തില്‍ പ്രഭാസായി തന്നെ അതിഥി വേഷത്തില്‍ പ്രഭാസ് എത്തി. പിന്നീട് ബാഹുബലിക്കൊപ്പമായിരുന്നു പ്രഭാസ്.

  രാജമൗലിയുടെ ആവശ്യം

  ഒരു കഥാപാത്രത്തിനായി മൂന്ന് വര്‍ഷത്തിലധികം ചെലവഴിക്കാന്‍ തയാറുുള്ള കഥാപാത്രത്തെ കാണിച്ചു തരൂ എന്നതായിരുന്നു രാജമൗലിയുടെ ആവശ്യം. പ്രഭാസ് നല്‍കിയത് മൂന്നല്ല നാല് വര്‍ഷം. പ്രഭാസിനേപ്പോലെ ഇത്രയും അര്‍പ്പണ ബോധമുള്ള നടനെ വേറെ കണ്ടിട്ടില്ലെന്നും രാജമൗലി പറഞ്ഞു.

  ഛത്രപതിയില്‍ തുടങ്ങിയ സൗഹൃദം

  ഈശ്വര്‍ എന്ന ചിത്രത്തിലൂടെ 2002ല്‍ അഭിനയ രംഗത്തെത്തിയ പ്രഭാസ് 2005ലാണ് ഒരു രാജമൗലി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഛത്രപതി ശിവജി എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. അവിടം മുതലാണ് ഇരുവരുടേയും സൗഹൃദം ആരംഭിക്കുന്നതും.

  അനുഷ്‌കയുടെ തടി

  പ്രഭാസ് ഒഴികെ മറ്റെല്ലാ താരാങ്ങളും ബാഹുബലിയുടെ ഇടവേളയില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ അതില്‍ അനുഷ്‌ക മാത്രമാണ് ബാഹുബലിക്ക് വെല്ലുവിളിയായത്. ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തില്‍ അമിത വണ്ണമുള്ള കഥാപാത്രമായി എത്തിയ അനുഷ്‌കയ്ക്ക് ബാഹുബലിയിലെ കഥാപാത്രത്തിനായി വീണ്ടും തടി കുറയ്‌ക്കേണ്ടി വന്നു. അത് അത്ര എളുപ്പമായിരുന്നില്ല. ഇക്കാരണത്താല്‍ ബാഹുബലി വൈകിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

  ഏതൊരു അവാര്‍ഡിനേക്കാളും വിലമതിക്കുന്നത്

  ബാഹുബലി ടീമിന്റെ ഭാഗമായത് ഭാഗ്യമായി കാണുന്നുവെന്ന് തമന്ന പറഞ്ഞു. മറ്റേതൊരു അവാര്‍ഡിനേക്കാളും ഇത് വില മതിക്കുന്നതാണെന്നും ഓഡിയോ റിലീസ് ചടങ്ങില്‍ വച്ച് തമന്ന പറഞ്ഞു. ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ അനുഷ്‌കയേക്കാള്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം തമന്നയുടേതായിരുന്നു.

  ഏപ്രില്‍ 28ന് തിയറ്ററുകളില്‍

  പ്രേക്ഷകരെ ആകാംഷ അവസാനിപ്പിച്ച് ചിത്രം ഏപ്രില്‍ 28ന് ലോക വ്യാപകമായി പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ മലയാളം പതിപ്പ് അന്നേദിനം കേരളത്തിലെ തിയറ്ററുകളിലുമെത്തും. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

  കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു

  വാത്സല്യ ബഹുമാനങ്ങളോടെ കട്ടപ്പ വളര്‍ത്തിയ രാജകുമാരനെ പിന്നീട് തന്റെ രാജാവായി മാറിയ ബാഹുബലിയെയാണ് കട്ടപ്പ കൊലപ്പെടുത്തിയത്. സിംഹാസനത്തിന്റെ അടിമയായ കട്ടപ്പ സിംഹാനത്തിലിരിക്കുന്ന രാജാവിന്റെ ആജ്ഞാനുവര്‍ത്തിയാണ്. എന്നാല്‍ അതേ രാജാവിനെ തന്നെയാണ് കട്ടപ്പ കൊലപ്പെടുത്തുന്നത്. ഇതിന്റെ കാരണം അറിയുന്നതിനാണ് ഒരു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ കാത്തിരിക്കുന്നതും.

  English summary
  Baahubali 2: SS Rajamouli says no actor other than Prabhas could have given so many years of their lives to one film franchise. In fact, the only issue Prabhas had was his long hair. The actor who likes his hairdo short and spiffy immediately got a haircut after a wrap was announced on his part in the film.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more