»   » ഉറക്കം വരാതെ, കണ്ണിമ പോലും ചിമ്മാതെ കേട്ട ഒരേ ഒരു തിരക്കഥ, ബാഹുബലിയെക്കുറിച്ച് രമ്യാ കൃഷ്ണന്‍

ഉറക്കം വരാതെ, കണ്ണിമ പോലും ചിമ്മാതെ കേട്ട ഒരേ ഒരു തിരക്കഥ, ബാഹുബലിയെക്കുറിച്ച് രമ്യാ കൃഷ്ണന്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിന്ന ബാഹുബലി തിയേറ്ററിലെത്തി. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്നതിന്റെ ഉത്തരം പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുകയാണ്. ചിത്രം തിയേറ്ററിലെത്തും മുന്‍പേ തന്നെ അഭിനേതാക്കള്‍ പറഞ്ഞതൊക്കെയും പ്രേക്ഷകര്‍ കേട്ടു കഴിഞ്ഞു.

മഹിഷ്മതി ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ശിവകാമിയാണ്. കരുത്തുറ്റ കഥാപാത്രമായ ശിവകാമിയെ അവതരിപ്പിക്കുമ്പോള്‍ തനിക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളിയെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

കുഞ്ഞുബാഹുബലിയെ ഉയര്‍ത്താന്‍ പാടുപെട്ടു

ബാഹുബലിയുടെ ആദ്യഭാഗത്തില്‍ കുഞ്ഞുബാഹുബലിയെ ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തിലൂടെ നീങ്ങേണ്ടി വന്ന രഗംമായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയിരുന്നതെന്ന് രമ്യാ കൃഷ്ണന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുങ്ങിപ്പോവുമോയെന്ന് പേടിച്ചിരുന്നു

വെള്ളത്തിലൂടെ കുഞ്ഞു ബാഹുബലിയെ ഉയര്‍ത്തി നീങ്ങുന്ന ശിവകാമിയെ പ്രേക്ഷകര്‍ മറക്കാനിടയില്ല. ആ രംഗം ഷൂട്ട് ചെയ്തത് കേരളത്തിലാണ്. വെള്ളച്ചാട്ടത്തില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ മുങ്ങിപ്പോവുമോയെന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ എന്ത് ഭയമുണ്ടെങ്കിലും അത് പുറത്തു കാണിക്കരുതെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നു. അതിനാല്‍ത്തന്നെ പേടിയുണ്ടായിരുന്നുവെങ്കിലും മുഖത്ത് ധൈര്യഭാവം വരുത്തിയാണ് ആ രംഗം പൂര്‍ത്തിയാക്കിയത്.

ഉറക്കം വരാതെ കേട്ട കഥ

ബാഹുബലിയുടെ തിരക്കഥ കേള്‍ക്കുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും തനിക്ക് ഉറക്കം വന്നിരുന്നില്ലെന്നും രമ്യ പറഞ്ഞു. സാധാരണ സംവിധായകര്‍ കഥ പറയുമ്പോള്‍ ഉറക്കം വരാറുണ്ട്. എന്നാല്‍ ഇത്തവണ ഉറക്കം വന്നില്ലെന്നു മാത്രമല്ല കണ്ണിമ ചിമ്മാതെയാണ് താന്‍ ചിത്രത്തിന്റെ കഥ കേട്ടതെന്നും രമ്യ പറഞ്ഞു.

നാലുവര്‍ഷം മാറ്റി വെച്ചു

രണ്ടു ഭാഗങ്ങള്‍ക്കുമായി കരിയറിലെ നാലു വര്‍ഷത്തോളമാണ് രമ്യാകൃഷ്ണന്‍ മാറ്റിവെച്ചത്. ശിവകാമി എന്ന കഥാപാത്രവുമായി അത്രമേല്‍ ഇഴുകിച്ചേര്‍ന്നിരുന്നു. ചിത്രീകരണത്തിനിടെ നിരവധി തവണ പരിക്കേറ്റിരുന്നു. സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണമെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

തുടക്കം മലയാളത്തിലൂടെ

1984 ല്‍ കെപി കുമാരന്‍ സംവിധാനം ചെയ്ത നേരം പുലരുമ്പോള്‍ ആയിരുന്നു രമ്യാകൃഷ്ണന്റെ ആദ്യചിത്രം. എട്ടാം ക്ലാസില്‍ പഠിക്കുന്നതിനിടയിലാണ് ആ ചിത്രം ചെയ്തത്. പക്ഷേ ആദ്യം റിലീസ് ചെയ്തത് വെള്ളൈ മനസ്സ് എന്ന തമിഴ് ചിത്രമാണ്. 2015 ല്‍ പുറത്തിറങ്ങിയ അപ്പവും വീഞ്ഞില്‍ പ്രധാന കഥാപാത്രമായി രമ്യാ കൃഷ്ണന്‍ എത്തിയിരുന്നു.

English summary
Remya Krishnan shares Bahubali experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam