»   »  ബാഹുബലി രണ്ടാം ഭാഗം; റിലീസ് ഡേറ്റ് തീരുമാനിച്ചു

ബാഹുബലി രണ്ടാം ഭാഗം; റിലീസ് ഡേറ്റ് തീരുമാനിച്ചു

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലിയുടെ ആദ്യം ഭാഗം പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഉടന്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തിനാല്‍ അണിയറപ്രവര്‍ത്തകര്‍ക്ക് റിലീസ് ഡേറ്റ് പല തവണ മാറ്റി പറയേണ്ടി വന്നു.

എന്നാല്‍ ഇനി മാറ്റമില്ല. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2017 ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഫേസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഡേറ്റ് പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്ന പേരിലായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക.


baahubali-06

ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യകളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് സംവിധായകന്‍ എസ്എസ് രാജമൗലി പറഞ്ഞിരുന്നു. ഹൈദരബാദിലെ റാമോജി ഫിലിം സിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങിളിലായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കേരളത്തില്‍ കണ്ണൂരിലും ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

English summary
Baahubali 2's Release Date Confirmed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X